US

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിങ് പുരോമഗിക്കുന്നു; സ്വിങ് സ്‌റ്റേറ്റുകളിലും പോളിങ് തുടങ്ങി, ആദ്യഫലസൂചനകളില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പം

വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂ ഹാംഷെയറിലെ ഡിക്സ്വില്ലെ നോച്ചില്‍ മൂന്ന് വോട്ടുകള്‍ വീതം നേടി

വെബ് ഡെസ്ക്

ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവിൽ അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ന്യൂഹാംപ്ഷെയറിലെ ഡിക്സൻ വില്ലയിലെ വോട്ടർമാരാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത് . തൊട്ടുപിന്നാലെ തന്നെ വെർമൗണ്ട് സ്റ്റേറ്റിലും വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം പുലർച്ചെ അഞ്ചുമണിയോടെയാണ് വോട്ടെടുപ്പിലേക്ക് അമേരിക്ക കടന്നത്. കണക്ടിക്കട്ട്, കെന്റക്കി, ന്യൂയോർക്ക്, ഇന്ത്യാന, മെയ്ൻ, ന്യൂജഴ്സി സംസ്ഥാനങ്ങളും വോട്ടെടുപ്പിലേക്ക് കടന്നു.

ഇതിനു പിന്നാലെ വോട്ടെടുപ്പില്‍ നിര്‍ണായകമാകുന്ന സ്വിങ് സ്റ്റേറ്റുകളിലും പോളിങ് ആരംഭിച്ചു. വോട്ടെടുപ്പ് നടന്ന ചിലയിടങ്ങില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂ ഹാംഷെയറിലെ ഡിക്സ്വില്ലെ നോച്ചില്‍ മൂന്ന് വോട്ടുകള്‍ വീതം നേടി. ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നര വരെയാണ് വോട്ടെടുപ്പ്. ബുധനാഴ്ച വൈകിട്ടോടെ വ്യക്തമായ ഫലസൂചന പുറത്തുവരുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം പോരാട്ടമാണെങ്കില്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരെന്ന് അറിയാന്‍ വൈകും.

തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നത് യഥാര്‍ത്ഥത്തില്‍ സ്വിങ് സ്റ്റേറ്ററുകളാണ്. ഈ സ്റ്റേറ്റുകളുടെ കാര്യത്തില്‍ എല്ലാപാര്‍ട്ടികളും ബദ്ധശ്രദ്ധ പുലര്‍ത്താറുണ്ട്. സ്ഥിരമായി ഏതെങ്കിലും ഒരുപാര്‍ട്ടിക്ക് മാത്രം വോട്ടു ചെയ്യാതെ ചാഞ്ചാട്ട മനോഭാവം പ്രകടമാക്കുന്നവയാണ് സ്വിങ് സ്റ്റേറ്ററുകള്‍ .

വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ തുടങ്ങിയവ 2016ലെ തെരഞ്ഞെടുപ്പിലും ജോര്‍ജിയയും അരിസോണയും 2020ലെ തിരഞ്ഞെടുപ്പിലും ചാഞ്ചാട്ട സ്വഭാവം പ്രകടമാക്കുകയുണ്ടായി. പാര്‍ട്ടികളെ മാറിമാറി പരീക്ഷിക്കുന്ന ഈ സ്വിങ് സ്റ്റേറ്റുകളാണ് യഥാര്‍ത്ഥത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ഇലക്ടര്‍മാരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. 50 സംസ്ഥാനങ്ങള്‍ക്കും തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയ്ക്കും ജനസംഖ്യാനുപാതികമായി കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങള്‍ക്ക് തുല്യമായ എണ്ണം ഇലക്ടര്‍മാരുണ്ടാകും.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കുറഞ്ഞത് മൂന്ന് ഇലക്ടര്‍മാരെങ്കിലും ഉണ്ടാകുമെന്ന് ഭരണഘടന ഉറപ്പുനല്‍കുന്നു. ഈ തിരഞ്ഞെടുപ്പിന്‍ 538 ഇലക്ടറല്‍ വോട്ടുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 270 പേരോ അതില്‍കൂടുതലോ ഇലക്ടര്‍മാര്‍ വോട്ടുചെയ്താല്‍ കേവല ഭൂരിപക്ഷം നേടുന്നയാള്‍ പ്രസിഡന്റാകും. വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതും ഈ രീതിയില്‍ തന്നെയാണ്.

എല്ലാ സ്റ്റേറ്റുകളിലും വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്തന്നെ വോട്ടെണ്ണലും ആരംഭിക്കും. എന്നാല്‍ ശക്തമായ പോരാട്ടം നടന്ന ഇത്തവണ പൂര്‍ണമായ ഫലം പുറത്തുവരാന്‍ കുറച്ചധികം കാത്തിരിക്കേണ്ടിവരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍, നെവാദ, ജോര്‍ജിയ, നോര്‍ത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളുടെ വോട്ടുനിലയായിരിക്കും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.  

നിലവില്‍ 'മുന്‍കൂര്‍ വോട്ട്' സൗകര്യം ഉപയോഗപ്പെടുത്തി എട്ടു കോടിയിലധികം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിൽ ഒൻപത് കോടിപേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ 270 എണ്ണം നേടുന്നവർക്കാകും വിജയം. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകൾ. ഇവിടെയുള്ള ഇലക്ടറൽ കോളേജ് വോട്ടുകളാകും ട്രംപാണോ കമലയാണോ നയിക്കുക എന്ന് തീരുമാനിക്കുന്നതിൽ നിർണായകം. അരിസോന 11, നെവാഡ 6, ജോർജിയ 16, നോർത്ത് കാരോലൈന 16, പെൻസിൽവേനിയ 19, മിഷിഗൻ 15, വിസ്കോൻസെൻ 10 ​എന്നിങ്ങനെയാണ് സ്വിങ് സ്റ്റേറ്റുകളിലെ ഇലക്ടറൽ വോട്ടുകളുടെ എണ്ണം.

സ്വിങ് സ്റ്റേറ്റുകളിലെ നേരിയ വോട്ട് വ്യത്യാസം പോലും വോട്ടുകളുടെ റീകൗണ്ടിങ് എന്ന ആവശ്യം സജീവമാകും. സ്വിങ് സ്റ്റേറ്റിൽ പ്രധാനപ്പെട്ട പെന്‍സില്‍വാനിയയില്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ തമ്മില്‍ അര ശതമാനം പോയിന്റ് വ്യത്യാസമുണ്ടെങ്കില്‍ സംസ്ഥാനമൊട്ടാകെ ഒരു റീകൗണ്ട് ആവശ്യമായി വരും. 2020ല്‍ പെന്‍സില്‍വാനിയയില്‍ മാര്‍ജിന്‍ വെറും 1.1 ശതമാനമായിരുന്നു എന്നതും ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ട്രംപ് ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാല്‍ ട്രംപ് കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി