US

ഹാർവാർഡ് സർവകലാശാലയിലെ പ്രവേശന പ്രക്രിയയിൽ വംശീയ വിവേചനമെന്ന് ആരോപണം; അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്ക്

ആഗോള ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയുടെ പ്രവേശന പ്രക്രിയയിൽ വംശീയ വിവേചനം നടക്കുന്നതായി പരാതി. ഹാർവാർഡിന് സംഭാവനകൾ നൽകുന്നവർക്കും പൂർവ വിദ്യാർഥികളുമായി ബന്ധമുള്ളവർക്കും അനുകൂലമായി നടത്തുന്ന 'ലെഗസി' പ്രവേശന പ്രക്രിയയുടെ മറവിൽ വിവേചനം നടക്കുന്നുണ്ടെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ യുഎസ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കയിലെ മൂന്ന് പൗരാവകാശ ഗ്രൂപ്പുകളാണ് ജൂലൈ ആദ്യം പരാതി നൽകിയത്. 'ലെഗസി' ബിരുദ അപേക്ഷകർക്ക് ഹാർവാർഡ് നൽകുന്ന മുൻഗണന, ഫെഡറൽ പൗരാവകാശ നിയമത്തിന്റെ ലംഘനമായും വെള്ളക്കാരായ വിദ്യാർത്ഥികൾക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു. സർവകലാശാലയിൽ നടന്ന അഡ്മിഷനുകളുടെ കണക്കനുസരിച്ച് ലെഗസി പ്രവേശന പ്രക്രിയയിലൂടെ അഡ്മിഷൻ ലഭിക്കുന്നവരിൽ ഏകദേശം 70 ശതമാനവും വെള്ളക്കാരാണ്. കൂടാതെ സാധാരണ അപേക്ഷകരേക്കാൾ ആറ് മുതൽ ഏഴ് മടങ്ങ് വരെ പ്രവേശനം നേടുന്നതും ഇവരാണെന്ന് പരാതിയിൽ പറയുന്നു. പരാതിയിന്മേൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സിവിൽ റൈറ്റ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെഡറൽ ഫണ്ടുകൾ സ്വീകരിക്കുന്ന പഠന പ്രോഗ്രാമുകളിൽ വംശീയ വിവേചനം തടയുന്ന 1964 ലെ പൗരാവകാശ നിയമത്തിന്റെ ടൈറ്റിൽ VI പ്രകാരമാണ് അന്വേഷണം നടത്തുന്നത്.

വെള്ളക്കാരല്ലാത്ത കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കാൻ ഹാർവാർഡ് കോളേജും നോർത്ത് കരോലിന സർവകലാശാലയും സ്വീകരിച്ച സംവരണ നയങ്ങൾ സുപ്രീംകോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഇതോടെ ലെഗസി അഡ്മിഷൻ പോളിസികൾ ഉപയോഗിച്ചിരുന്ന പല കോളേജുകളും ജൂൺ മുതൽ ഈ പ്രക്രിയ അവസാനിപ്പിച്ചിരുന്നു. വെസ്‌ലിയൻ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് മിനസോട്ടയുടെ ട്വിൻ സിറ്റിസ് ക്യാമ്പസും ലെഗസി അഡ്മിഷൻ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. കേംബ്രിഡ്ജ്, മസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള ഐവി ലീഗ് കോളേജുകൾ അതിന്റെ പ്രവേശന നയങ്ങളുടെ വിവിധ വശങ്ങൾ അവലോകനം ചെയ്യുകയാണെന്ന് ഹാർവാർഡ് വക്താവ് പറഞ്ഞു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർർഥികൾക്ക് പ്രവേശനത്തിന് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾ വർധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വക്താവ് അറിയിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?