US

അമേരിക്കയിൽ വിവിധയിടങ്ങളിൽ വെടിവയ്പ്പ്: ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത് ആറുപേർ

ഇന്നലെ മാത്രം രാജ്യത്ത് 38ലധികം പേര്‍ക്ക് പരുക്കേറ്റതായി റിപ്പോർട്ടുകൾ

വെബ് ഡെസ്ക്

ഞായറാഴ്ച അമേരിക്കയിൽ വിവിധയിടങ്ങളിലുണ്ടായ വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സബർബൻ ചിക്കാഗോ, വാഷിങ്ടൺ, പെൻസിൽവാനിയ, സെന്റ് ലൂയിസ്, സതേൺ കാലിഫോർണിയ, ബാൾട്ടിമോർ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ വെടിവെപ്പുകളിലാണ് ആറ് മരണം. ഇന്നലെ മാത്രം രാജ്യത്ത് കുറഞ്ഞത് 38 പേർക്കെങ്കിലും വെടിയേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച പുലർച്ചെ സബർബൻ ഷിക്കാഗോയിലെ പാർക്കിങ് ഏരിയയിലുണ്ടായ വെടിവെപ്പിൽ ഒരാളാണ് കൊല്ലപ്പെട്ടത്. 23 പേർക്ക് പരുക്കേറ്റു. നൂറുകണക്കിനാളുകൾ ഒത്തുകൂടിയ ഭാഗത്തേക്ക് അക്രമി വെടിയുതിർക്കുകയായിരുന്നു. ഇല്ലിനോയിസിലെ വില്ലോബ്രൂക്കിൽ ജനക്കൂട്ടത്തിനുനേരെ നിരവധി ആളുകൾ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

വാഷിങ്ൺ സ്റ്റേറ്റ് ക്യാമ്പ് ഗ്രൗണ്ടിൽ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. രണ്ടുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമിയെ പോലീസ് ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തി പിടികൂടി.

സെൻട്രൽ പെൻസിൽവാനിയയിൽ പോലീസ് ബാരക്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ബാരക്കിന്റെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ പ്രതി പട്രോളിംഗ് കാറുകൾക്ക് നേരെ വെടിയുതിർത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. 38 കാരനായ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

ഡൗണ്ടൗൺ സെന്റ് ലൂയിസ് ഓഫീസ് കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ 17 വയസുകാരൻ കൊല്ലപ്പെടുകയും സമപ്രായക്കാരായ ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവയ്പ്പ് നടത്തിയ ഒരു വിദ്യാര്‍ഥി പിടിയിലായി.

തെക്കൻ കാലിഫോർണിയയിലെ വീട്ടിൽ ഒരു പൂൾ പാർട്ടിയിൽ നടന്ന വെടിവയ്പ്പിനിടെ എട്ട് പേർക്കാണ് പരുക്കേറ്രത്.ബാൾട്ടിമോറിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ ആറ് പേർക്ക് പരിക്കേറ്റു.

വിവിധ കേസുകളിലായി വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന നിരവധിപേരുടെ പരുക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ