US

ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവി വാഗ്ദാനം ചെയ്ത് ട്രംപ്; പ്രസിഡന്റായാല്‍ ഇ വി ടാക്സ് ക്രെഡിറ്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചന

മസ്‌ക് തന്‌റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ട്രംപുമായി അഭിമുഖം നടത്തി ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ട്രംപിന്‌റെ ഈ പരാമര്‍ശം

വെബ് ഡെസ്ക്

നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്‌ല സി ഇ ഒ ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവിയോ വൈറ്റ് ഹൗസിലെ ഉപദേശക ചുമലയോ നല്‍കാന്‍ തയാറാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മസ്‌കിനെ ഉപദേശക റോളിലേക്കോ കാബിനറ്റ് പദവിയിലേക്കോ പരിഗണിക്കുമോ എന്ന ചോദ്യത്തിന്, 'അദ്ദേഹം വളരെ മിടുക്കനാണ്, ഞാന്‍ തീര്‍ച്ചയായും ചെയ്യും, അദ്ദേഹം തയാറെങ്കിൽ ഞാന്‍ തീര്‍ച്ചയായും ചെയ്യും' എന്നായിരുന്നു ട്രംപിന്‌റെ മറുപടി. എന്നാല്‍ ട്രംപിന്‌റെ ഈ പ്രഖ്യാപനത്തോട് മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മസ്‌ക് തന്‌റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ട്രംപുമായി അഭിമുഖം നടത്തി ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ട്രംപിന്‌റെ ഈ പരാമര്‍ശം. അഭിമുഖത്തില്‍ മസ്‌കിന്‌റെ വാഹനങ്ങളെ ട്രംപ് അഭിനന്ദിച്ചിരുന്നു. എല്ലാവരും ഇലക്ട്രിക് കാര്‍ സ്വന്തമാക്കുന്നില്ലെങ്കിലും മസ്‌ക് മികച്ചവ നിര്‍മിക്കുന്നു- ട്രംപ് പറഞ്ഞു. താന്‍ പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 7500 ഡോളര്‍ ടാക്‌സ് ക്രെഡിറ്റ് അവസാനിക്കുന്നത് പരിഗണിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'ടാക്‌സ് ക്രെഡിറ്റുകളും നികുതി ആനുകൂല്യങ്ങളും പൊതുവേ നല്ല കാര്യമല്ല' പെന്‍സില്‍വാനിയയിലെ യോര്‍ക്കില്‍ നടന്ന പ്രചാരണപരിപാടിക്ക് ശേഷം ഇവി ക്രെഡിറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് റോയിട്ടേഴ്‌സിന് മറുപടി നല്‍കി.

2020ലെ മത്സരത്തില്‍ ജോ ബൈഡനെയാണ് മസ്‌ക് പിന്തുണച്ചിരുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. എന്നാല്‍ ഈ വര്‍ഷം ട്രംപിനെതിരായ കൊലപാതകശ്രമത്തിനു ശേഷം മസ്‌ക് നിലപാട് മാറ്റുകയും ട്രംപിനെ പിന്തുണയ്ക്കുകയും ചെയ്തു. 'താന്‍ പ്രസിഡന്‌റായി ട്രംപിനെ പൂര്‍ണമായി അംഗീകരിക്കുകയും അദ്ദേഹം വേഗം സുഖം പ്രാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' മസ്‌ക് എക്‌സില്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ഈ വര്‍ഷം ആദ്യം ട്രംപുമായി വൈറ്റ് ഹൗസ് ഉപദേശക പദവി ചര്‍ച്ച ചെയ്തിരുന്നു എന്ന കാര്യം എക്‌സില്‍ മസ്‌ക് നിഷേധിച്ചിരുന്നു. ട്രംപ് പ്രസിഡന്‍സിയില്‍ തന്‌റെ പങ്കിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടിച്ചില്ലെന്നായിരുന്നു മസ്‌ക് അന്ന് പ്രതികരിച്ചത്. എന്നിരുന്നാലും തന്‌റെ ഭരണത്തില്‍ മസ്‌കിന് ഒരു സ്ഥാനം വാഗ്ദാനം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് കഴിഞ്ഞ ആഴ്ച എക്‌സില്‍ നടന്ന അഭിമുഖത്തില്‍ ട്രംപ് സൂചിപ്പിച്ചു. നികുതിദായകരുടെ പണം ശരിയായ രീതിയില്‍ ചെലവഴിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ ഒരു കമ്മിഷന്‍ രൂപീകരിക്കുക എന്ന ആശയം മസ്‌ക് കൊണ്ടുവന്നപ്പോള്‍ താന്‍ അത് ഇഷ്ടപ്പെടുന്നുവെന്നും സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു.

ഫോബ്‌സിന്‌റെ പട്ടിക അനുസരിച്ച് 248.6 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി