US

ക്യാപിറ്റോൾ കലാപത്തിൽ പ്രതിയാക്കുമെന്ന് വ്യക്തമാക്കുന്ന കത്ത് ലഭിച്ചിരുന്നു; വെളിപ്പെടുത്തി ട്രംപ്

വെബ് ഡെസ്ക്

2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം തന്നെ കേന്ദ്രീകരിച്ചാകും നടക്കുകയെന്ന് സൂചിപ്പിക്കുന്ന കത്ത് നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്. ഫെഡറൽ അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രോസിക്യൂട്ടർ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്താണ് കത്ത് നൽകിയതെന്നാണ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ ട്രംപിന്റെ വെളിപ്പെടുത്തൽ.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ ട്രംപിന്റെ പങ്ക് അന്വേഷിക്കുന്ന കേസിലാണ് പ്രതിയാക്കുമെന്ന വിവരം നൽകുന്ന കത്ത് ലഭിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡിന്റെ നടപടികളെ നീതിവിരുദ്ധം എന്ന് വിളിച്ച ട്രംപ്, ഇത്തരത്തിലൊരു സംഭവം രാജ്യത്ത് ആദ്യമായാണ് നടക്കുന്നതെന്നും സ്മിത്തിന് വിഭ്രാന്തിയാണെന്നും പ്രതികരിച്ചു. എന്നാൽ വാർത്ത സംബന്ധിച്ച് പ്രതികരിക്കാൻ ജാക്ക് സ്മിത്ത് തയ്യാറായില്ല.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മതിയായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കേസിനെ അഭിമുഖീകരിക്കേണ്ടി വരുമെന്നും സൂചന നൽകുന്നതാണ് പ്രോസിക്യൂട്ടർമാരിൽ നിന്നുള്ള കത്ത്. എന്നാൽ ഈ ഒറ്റ കാരണത്താൽ കുറ്റം ചുമത്തപ്പെടുമെന്നും അർത്ഥമില്ല.

സാധാരണ തെളിവുകൾ നൽകാനായി ഗ്രാൻഡ് ജൂറിക്ക് മുന്നിൽ ഹാജരാകണമെന്ന് സൂചിപ്പിക്കുന്നതാണ് ഇത്തരം കത്തുകൾ. എന്നാൽ ടാർഗറ്റ് ലെറ്ററിൽ എന്തൊക്കെ കുറ്റങ്ങളാണ് രേഖപ്പെടുത്തിയിരുന്നതെന്നത് സംബന്ധിച്ച് ട്രംപ് വ്യക്തമാക്കിയില്ല.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ