ലിസ ഫ്രാഞ്ചെറ്റി 
US

അമേരിക്കൻ നാവിക സേനാ തലപ്പത്ത് ആദ്യമായൊരു വനിത; ചരിത്ര പ്രഖ്യാപനവുമായി ജോ ബൈഡൻ

വെബ് ഡെസ്ക്

അമേരിക്കന്‍ നാവിക സേനയുടെ തലപ്പത്ത് ആദ്യമായി ഒരു വനിതയെത്തുന്നു. അഡിമിറല്‍ ലിസ ഫ്രാഞ്ചെറ്റിയെ നാവിക സേനാ മേധാവിയായി പ്രസിഡന്റെ ജോ ബൈഡന്‍ നിര്‍ദേശിച്ചു. അമേരിക്കന്‍ സൈനിക രംഗത്തെ ലിംഗഭേദം തകര്‍ക്കുന്ന ചരിത്രപരമായ തീരുമാനമാണ് ഇത്.

അഡ്മിറല്‍ സാമുവല്‍ പപറോയെ നാവിക സേനാ തലവനാക്കുമെന്നായിരുന്നു പൊതുവില്‍ വിലയിരുത്തപ്പെട്ടിരുന്നത്. ഈ ഊഹാപോഹങ്ങള്‍ അസ്ഥാനത്താക്കിയാണ് ജോ ബൈഡന്റെ അപ്രതീക്ഷിത പ്രഖ്യാപനം. നിലവില്‍ നാവിക സേനാ ഓപറേഷന്‌റെ ഉപമേധാവിയാണ് ലിസ. അഡ്മിറല്‍ മൈക് ഗില്‍ഡെ അടുത്തമാസം കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്കാണ് ലിസയുടെ നിയമനം.

1985 ല്‍ അമേരിക്കന്‍ നാവിക സേനയില്‍ ചേര്‍ന്ന ലിസ ഫ്രാഞ്ചെറ്റി, 38 വര്‍ഷത്തെ അനുഭവസമ്പത്തുമായാണ് ചരിത്ര ഉദ്യമത്തിനെത്തുന്നത്. അമേരിക്കന്‍ നാവിക സേനയില്‍ ഫോര്‍ സ്റ്റാര്‍ അഡ്മിറല്‍ റാങ്കിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ഇവര്‍. തന്റെ കരിയറിലുടനീളം പ്രവര്‍ത്തനപരവും നയപരവുമായ കാര്യങ്ങളില്‍ വൈദഗ്ധ്യം പുലര്‍ത്തിയ ആളാണ് ഫ്രാഞ്ചെറ്റിയെന്ന് ജോ ബൈഡന്‍ വാര്‍ത്താ കുറിപ്പുലൂടെ പ്രശംസിച്ചു.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് തലപ്പത്തേക്ക് ആദ്യ വനിതയെ ജോ ബൈഡന്‍ നിയമിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്‌റെ കീഴില്‍ വരുന്ന കോസ്റ്റ്ഗാര്‍ഡ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്‌റെ ഭാഗമല്ല. പ്രതിരോധ വകുപ്പിന് കീഴിലുള്ള സൈനിക വിഭാഗത്തെ നയിക്കുന്ന ആദ്യ വനിതാ എന്ന ബഹുമതി അതിനാല്‍ ലിസ ഫ്രാങ്കെറ്റിക്ക് സ്വന്തം. സൈനിക കാര്യങ്ങളില്‍ പ്രസിജന്‌റിന് ഉപദേശം നല്‍കുന്ന എട്ടംഗ ജോയിന്‌റ് സ്റ്റാഫ്‌സ് സമിതിയിലംഗമാകുന്ന ആദ്യ വനിതയുമാകും ലിസ.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി