US

ബൈഡന് കോവിഡ്; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരിച്ചടി

രോഗലക്ഷണം കാണിച്ചതോടെ ബൈഡന്‍ ക്വാറന്റൈനിലേക്ക് മാറുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു

വെബ് ഡെസ്ക്

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്. ലാസ് വേഗാസിലെ സന്ദര്‍ശനത്തിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണം കാണിച്ചതോടെ ബൈഡന്‍ ക്വാറന്റൈനിലേക്ക് മാറുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡെലവേറിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് ക്വാറന്റൈന്‍.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പ്രസംഗം മാറ്റിവെച്ചതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് സെക്രട്ടറി കരീന്‍ ജീന്‍ പിയെര്‍ ബൈഡന് കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. ബൈഡന്‍ വാക്‌സിനെടുത്തെങ്കിലും കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ബൈഡന്റെ ആരോഗ്യാവസ്ഥകളെ കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം പുറത്തുവിടുമെന്നും വൈറ്റ് ഹൗസ് അറിയിക്കുന്നു.

ബൈഡന്‍ കോവിഡിന്റെ സാധാരണ ലക്ഷണങ്ങളോടൊപ്പം ശ്വാസകോശവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും കാണിക്കുന്നുണ്ടെന്നു അദ്ദേഹത്തിന്റെ ഡോക്ടര്‍ കെവിന്‍ ഒ കോന്നര്‍ അറിയിച്ചു. അതേസമയം, ബൈഡന്റെ കോവിഡ് ലക്ഷണങ്ങള്‍ വലിയ കുഴപ്പമില്ലാത്തതാണെന്നും മെഡിക്കല്‍ ടീം അറിയിക്കുന്നു. കോവിഡ് പോസിറ്റീവായതിന് പിന്നാലെ പക്‌സ്ലോവിഡിന്റെ ആദ്യ ഡോസെടുത്ത് ബൈഡന്‍ ചികിത്സ ആരംഭിച്ചു.

ആരോഗ്യപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറണമെന്ന വലിയ രീതിയിലുള്ള പ്രചരണത്തിനിടയിലാണ് ബൈഡന് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് ബൈഡന്റെ പ്രചാരണത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നതും വ്യക്തമല്ല. മാത്രവുമല്ല, പെനിസില്‍വാനിയയില്‍ വെച്ച് നടന്ന വധശ്രമത്തിന് പിന്നാലെ ട്രംപിന് ജനപ്രീതി വര്‍ധിച്ചുവന്നാണ് വിലയിരുത്തല്‍. ഡോണാള്‍ഡ് ട്രംപുമായുള്ള കഴിഞ്ഞ മാസത്തെ സംവാദത്തിലെ മോശം പ്രകടനവും ബെഡന് തിരിച്ചടിയായിട്ടുണ്ട്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി