US

ട്രംപിന് മുന്നേറ്റം, ഒപ്പത്തിനൊപ്പം കമല; സസ്‌പെന്‍സ് വിടാതെ അമേരിക്ക

ആറിടത്ത് ട്രംപും അഞ്ചിടത്ത് കമലാ ഹാരിസും ലീഡ് ചെയ്യുന്നു.

വെബ് ഡെസ്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം.

178 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയിരിക്കുന്നത്. ഓക്ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വിര്‍ജീനിയ, സൗത്ത് കാരോലൈന, ഫ്‌ളോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചു. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നീ സംസ്ഥാനങ്ങളില്‍ കമല ഹാരിസും വിജയിച്ചു. 99 ഇലക്ടറല്‍ വോട്ടുകളാണ് കമല സ്വന്തമാക്കിയിരിക്കുന്നത്. ആറിടത്ത് ട്രംപും അഞ്ചിടത്ത് കമലാ ഹാരിസും ലീഡ് ചെയ്യുന്നു.

ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നര വരെയാണ് വോട്ടെടുപ്പ്. ബുധനാഴ്ച വൈകിട്ടോടെ വ്യക്തമായ ഫലസൂചന പുറത്തുവരുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം പോരാട്ടമാണെങ്കില്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരെന്ന് അറിയാന്‍ വൈകും.

തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നത് യഥാര്‍ത്ഥത്തില്‍ സ്വിങ് സ്റ്റേറ്ററുകളാണ്. ഈ സ്റ്റേറ്റുകളുടെ കാര്യത്തില്‍ എല്ലാപാര്‍ട്ടികളും ബദ്ധശ്രദ്ധ പുലര്‍ത്താറുണ്ട്. സ്ഥിരമായി ഏതെങ്കിലും ഒരുപാര്‍ട്ടിക്ക് മാത്രം വോട്ടു ചെയ്യാതെ ചാഞ്ചാട്ട മനോഭാവം പ്രകടമാക്കുന്നവയാണ് സ്വിങ് സ്റ്റേറ്ററുകള്‍. വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ തുടങ്ങിയവ 2016ലെ തെരഞ്ഞെടുപ്പിലും ജോര്‍ജിയയും അരിസോണയും 2020ലെ തിരഞ്ഞെടുപ്പിലും ചാഞ്ചാട്ട സ്വഭാവം പ്രകടമാക്കുകയുണ്ടായി. പാര്‍ട്ടികളെ മാറിമാറി പരീക്ഷിക്കുന്ന ഈ സ്വിങ് സ്റ്റേറ്റുകളാണ് യഥാര്‍ത്ഥത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ഇലക്ടര്‍മാരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. 50 സംസ്ഥാനങ്ങള്‍ക്കും തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയ്ക്കും ജനസംഖ്യാനുപാതികമായി കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങള്‍ക്ക് തുല്യമായ എണ്ണം ഇലക്ടര്‍മാരുണ്ടാകും.

പാര്‍ട്ടി അന്വേഷിക്കില്ല, ആത്മകഥയില്‍ ഇപിയെ വിശ്വാസമെന്ന് എം വി ഗോവിന്ദന്‍

ചുവപ്പ് വിടാതെ ശ്രീലങ്ക, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം

'2019-ലെ ചര്‍ച്ചകൾക്ക് അദാനി ആതിഥേയത്വം വഹിച്ചു, രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ല'; അജിത് പവാറിന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ശരദ് പവാര്‍

ഹിജാബ് വിരോധം ഒരു 'രോഗാവസ്ഥ'; വിമതരെ ചികിത്സിക്കാനൊരുങ്ങി ഇറാൻ!

ലാലിന്റെ സിനിമ ഇതിഹാസമാകും, 'ബാറോസ്' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ