US

2020 അമേരിക്കൻ തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം: കേസിൽ ട്രംപിന് കുരുക്ക് മുറുകുന്നു, പുതിയ തെളിവുകളുമായി പ്രോസിക്യൂഷൻ

കേസിൽ ട്രംപിന് യാതൊരു പ്രസിഡൻഷ്യൽ പരിരക്ഷയും ലഭിക്കാതിരിക്കാനുള്ള പ്രത്യേക പ്രോസിക്യൂഷൻ അഭിഭാഷകൻ ജാക്ക് സ്മിത്തിൻ്റെ ഏറ്റവും പുതിയ ശ്രമമാണ് തെളിവുകൾ

വെബ് ഡെസ്ക്

2020 തിരഞ്ഞെടുപ്പ് ഫല അട്ടിമറിശ്രമക്കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ്‌ ട്രംപിനെതിരെ കൂടുതൽ തെളിവുകൾ. പ്രസിഡന്റ് എന്ന നിലയിലായിരുന്നില്ല ട്രംപ് അന്നത്തെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷൻ വാഷിങ്ടൺ ഡിസി ജഡ്ജി ടാന്യ ചുറ്റ്കന് മുൻപാകെ സമർപ്പിച്ചത്. കേസിൽ ട്രംപിന് യാതൊരു പ്രസിഡൻഷ്യൽ പരിരക്ഷയും ലഭിക്കാതിരിക്കാനുള്ള പ്രത്യേക പ്രോസിക്യൂഷൻ അഭിഭാഷകൻ ജാക്ക് സ്മിത്തിൻ്റെ ഏറ്റവും പുതിയ ശ്രമമാണ് തെളിവുകൾ.

ബുധനാഴ്ചയാണ് 165 പേജുള്ള ട്രംപിനെതിരായ രേഖകൾ ഡിസി ജഡ്ജി ടാന്യ ചുറ്റ്കൻ പരസ്യമാക്കിയത്. 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് കേവലം 34 ദിവസങ്ങൾ ശേഷിക്കെയാണ് ട്രംപിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നത്. 2020ൽ പ്രസിഡന്റ് ആയിരുന്ന സമയത്തുള്ള കുറ്റകൃത്യമായിരുന്നതിനാൽ ട്രംപിന് ഔദ്യോഗിക പരിരക്ഷ ലഭിക്കുമെന്ന് യു എസ് സുപ്രീംകോടതി വിധിച്ചിരുന്നു. ട്രംപിനെതിരായ നാല് ക്രിമിനൽ കേസുകളിൽ ഏതൊക്കെയാണ് പരിരക്ഷയ്ക്ക് അർഹമായതെന്ന് തീരുമാനിക്കാൻ ജഡ്ജി ടാന്യ ചുറ്റ്കനെ ഉത്തരവാദിത്തപ്പെടുത്തുകയും സുപ്രീംകോടതി ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറിശ്രമക്കേസിൽ നാല് ക്രിമിനൽ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്

പുതിയ തെളിവുകൾ പ്രകാരം, 78-കാരനായ ട്രംപ് തൻ്റെ പ്രസിഡന്റ് കാലാവധി അവസാനിക്കുന്നതിനാൽ അധികാരത്തിൽ മുറുകെപ്പിടിക്കാനുളള നീക്കമായിരുന്നു. ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടതുപോലെ, ജോ ബൈഡനുമായുള്ള 2020 ലെ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടില്ലെന്ന് അദ്ദേഹത്തോട് നിരവധി തവണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസ് ഉൾപ്പെടെ ഇക്കാര്യം അറിയിക്കുകയും തോൽവി സമ്മതിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അതിന് തയാറാകാതെ വ്യാജ ആരോപണങ്ങൾ ട്രംപ് തുടരുകയും ജനുവരി ആറിലെ ക്യാപിറ്റൽ കലാപത്തിലേക്ക് നയിക്കുകയുമായിരുന്നു എന്നാണ് പുതിയ തെളിവുകളിൽ ചൂണ്ടിക്കാട്ടുന്നത്.

ക്യാപിറ്റോള്‍ കലാപം

അതേസമയം, പുതിയ തെളിവുകൾ വോട്ടെടുപ്പ് അടുത്തുനിൽക്കേയുള്ള ഭരണഘടനാ വിരുദ്ധമായ വേട്ടയാടലാണെന്നനാണ് ട്രംപിന്റെ പക്ഷം. ഈ കേസ് മുഴുവൻ പക്ഷപാതപരമാണെന്ന് ട്രംപ് വക്താവ് സ്റ്റീവൻ ച്യൂങ് ബുധനാഴ്ച പ്രതികരിച്ചിരുന്നു. ഇത് ട്രംപ് സമൂഹമാധ്യമായ ട്രൂത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറിശ്രമക്കേസിൽ നാല് ക്രിമിനൽ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ കോൺഗ്രസ് നടപടികൾ തടസപ്പെടുത്തുക, രാജ്യത്തെ കബളിപ്പിക്കുക, പൗരന്മാരുടെ വോട്ടവകാശത്തിൽ ഇടപെടുക, ഗൂഢാലോചന നടത്തുക എന്നിങ്ങനെയാണ് ക്രിമിനൽ കുറ്റങ്ങൾ. എന്നാൽ ഇതെല്ലാം ട്രംപ് നിഷേധിച്ചിരുന്നു. നിലവിൽ വേറെയും മൂന്ന് ക്രിമിനൽ കേസുകളിൽ മുൻ പ്രസിഡന്റ് കുറ്റാരോപിതനാണ്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി