ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ആണവ ആക്രമണങ്ങളെ കുറിച്ച് സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. യുക്രെയ്നിലെ ഖേർസൺ മേഖലയിലെ ഡിനിപ്രോ നദിയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് റഷ്യ പിൻവാങ്ങുമെന്ന് ഉറപ്പ് നൽകുന്നത് തുടരുന്നതിനിടെയാണ് ഇരു നേതാക്കളുടെയും സംഭാഷണം. ''യുദ്ധം ജയിക്കാൻ വലിയ നഗരങ്ങളെ ആക്രമിക്കേണ്ടതില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ആക്രമണം അതിന് മികച്ച ഉദാഹരണമാണ്''- പുടിൻ പറഞ്ഞതായി ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിലെ ആണവാക്രമണത്തെ കുറിച്ചുള്ള പുടിന്റെ പരാമർശം പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളെ കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്.
റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിൽ പുടിന്‍ കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ യുക്രെയ്‌നിന് നേരെ ആണവായുധം പ്രയോഗിക്കുമോ എന്ന് പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കവെയാണ് പുടിന്റെ പരാമർശം. രണ്ടാം ലോക മഹായുദ്ധത്തിലെ ആണവാക്രമണത്തെ കുറിച്ചുള്ള പുടിന്റെ പരാമർശം പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളെ കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ആണവായുധം പ്രയോഗിക്കുമെന്ന് പുടിൻ നേരത്തെയും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയത് മുതൽ ലോകം ആണവായുധ ഭീഷണിയിലാണ്. യുക്രെയ്‌നിലെ സൈനിക ആക്രമണങ്ങൾ ശക്തമാകുകയും ആണവായുധ ഭീഷണിയും യുദ്ധത്തിൽ തകർന്ന രാജ്യത്തെ ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്.
റഷ്യയുടെ അധീനതയിലുള്ള ഖേർസൺ പട്ടണത്തിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ ചേർത്ത ബോംബ് ഉപയോഗിക്കാൻ യുക്രെയ്ൻ ഗൂഢാലോചന നടത്തിയെന്ന് റഷ്യ ആരോപിച്ചിരുന്നു.
റഷ്യയുടെ അധീനതയിലുള്ള ഖേർസൺ പട്ടണത്തിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ ചേർത്ത ബോംബ് ഉപയോഗിക്കാൻ യുക്രെയ്ൻ ഗൂഢാലോചന നടത്തിയെന്ന് റഷ്യ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ യുക്രെയ്ൻ പൂർണമായും തള്ളിക്കളയുകയായിരുന്നു. ആരോപണങ്ങൾ അസംബന്ധവും അപകടകരവുമാണെന്ന് യുക്രെയ്നിയൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പ്രതികരിച്ചു. റഷ്യക്കാർ പലപ്പോഴും അവർ ആസൂത്രണം ചെയ്യുന്നതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്ന് കുലേബ പ്രതികരിച്ചു.
യുദ്ധത്തിൽ ആണവായുധം പ്രയോഗിക്കുന്ന ആദ്യത്തെയും അവസാനത്തെയും രാജ്യമാണ് അമേരിക്ക.1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ആദ്യത്തെ അണുബോംബ് വർഷിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം ഓഗസ്റ്റ് ഒന്‍പതിന് ജപ്പാനിലെ നാഗസാക്കിയിൽ അടുത്ത ബോംബ് വർഷിച്ചു.