WORLD

സ്പെയിൻ വലത്തോട്ട്? പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു

ആൽബെർട്ടോ ന്യൂനെസ് ഫീജൂവിന്റെ യാഥാസ്ഥിതിക ക്രിസ്ത്യൻ -ഡെമോക്രാറ്റിക് രാഷ്ട്രീയ പാർട്ടിയായ പീപ്പിൾസ് പാർട്ടി സർക്കാരുണ്ടാക്കുമെന്ന് അഭിപ്രായ സർവെ

വെബ് ഡെസ്ക്

സ്പെയിനിൽ നിർണായകമായ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പെട്രോ സാഞ്ചസ് നയിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടിക്ക് അധികാരം നഷ്ടമാകുമെന്നും തീവ്ര വലതുപക്ഷ പാർട്ടിക്ക് കൂടി പങ്കാളിത്തമുള്ള സർക്കാരാകും രൂപീകരിക്കപ്പെടുക എന്നാണ് അഭിപ്രായ സർവെകൾ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നയിക്കുന്ന സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി (പിഎസ്ഒഇ)യും ആൽബെർട്ടോ നുനെസ് ഫീജൂവ് നയിക്കുന്ന മധ്യ വലതുപക്ഷ പാർട്ടിയായ പീപ്പിൾസ് പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും 10 ലക്ഷത്തിൽ താഴെ വോട്ടിന്റെയോ പാർലമെന്റിൽ 10 സീറ്റിന്റെയോ വ്യത്യാസത്തിനോ ആകും ഭരണം നിശ്ചയിക്കപ്പെടുകയെന്നുമാണ് വിലയിരുത്തൽ. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും പീപ്പിൾസ് പാർട്ടി മുന്നേറുമെന്നും കണക്കാക്കപ്പെടുന്നു. അങ്ങനെയെങ്കിൽ സാന്റിഗോ അബാസ്കൽ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സിന്റെ പിന്തുണയോടെയാകും സർക്കാർ രൂപീകരണം. 1970-കളിൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണം അവസാനിച്ചതിന് ശേഷം ഇതാദ്യമായാണ് സ്പെയിനിൽ തീവ്ര വലതുപക്ഷ പാർട്ടി അധികാരത്തിൽ എത്തുന്നത്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാത്രി 11.30 വരെയാണ് വോട്ടെടുപ്പ്. തുടർന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ലഭ്യമാകും. പാർലമെന്റായ കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസിലെ 350 സീറ്റുകളിലേക്കും സെനറ്റിലെ 265 സീറ്റുകളിൽ 208 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പാണ് നടക്കുന്നത്. മേയ് മാസത്തിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പെഡ്രോ സാഞ്ചസ് നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഈ നീക്കം സാഞ്ചസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2018 മുതൽ അധികാരത്തിലിരിക്കുന്ന സാഞ്ചസിന് നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. കോവിഡ്ക്കാലത്തെ സാമ്പത്തിക പ്രതിസന്ധികളും റഷ്യ- യുക്രെയ്ൻ യുദ്ധമുണ്ടാക്കിയ ആഘാതവും വലിയ തിരിച്ചടിയായി. ദയാവധം, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ, ഗർഭച്ഛിദ്രം, മൃഗങ്ങളുടെ അവകാശങ്ങൾ എന്നിവയിൽ പുരോഗമനപരമായ നിയമങ്ങൾ സാഞ്ചസ് സർക്കാർ നടപ്പാക്കിയിരുന്നു. അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ റദ്ദാക്കുമെന്നാണ് സാന്റിയാഗോ അബാസ്കലിസിന്റെ വോക്‌സ് വ്യക്തമാക്കുന്നത്.

അതേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന സമയം സംബന്ധിച്ച് രാജ്യത്തി വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കുന്ന ഈ കൊടും വേനലിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനോട്ണ് സ്പാനിഷ് ജനതയ്ക്ക് അതൃപ്തി. അവധിക്കാലം ആയതുകൊണ്ടു തന്നെ തപാൽവോട്ടുകളും ഇത്തവണ വർധിച്ചു. ചരിത്രത്തിലാദ്യമായി 24.7 ദശലക്ഷം താപാൽ വോട്ടുകളാണ് ഇത്തവണ രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ