Google
WORLD

ചൈന പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഹു ജിന്റാവോ എവിടെ ?

കോൺഗ്രസിന്റെ അവസാന സമ്മേളനത്തിന് തൊട്ടുമുൻപായാണ് വേദിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്

പൊളിറ്റിക്കൽ ഡെസ്ക്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോൺഗ്രസ് പല കാരണങ്ങൾ കൊണ്ട് അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചൾക്ക് വഴിവെച്ചിരുന്നു. ഒരു നേതാവിന് രണ്ട് തവണ മാത്രം അധികാരം എന്ന നയം തെറ്റിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഷീ ജിൻപിങിനെ മൂന്നാം തവണയും പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്തു എന്നതാണ് മുഖ്യ കാരണം. ഇതോടെ മാവോ സെതൂങ്ങിന് ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവായി ഷി ജിൻപിങ് മാറി.

എന്നാൽ പാർട്ടി കോൺഗ്രസിന്റെ അവസാന നാളോടെ ഏറെ ചർച്ചയായത് മറ്റൊന്നാണ്. ചൈനയുടെ മുൻ പ്രസിഡന്റും ഷീയുടെ പ്രധാന വിമർശകരിൽ ഒരാളുമായ ഹു ജിന്റാവോയെ പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും നീക്കം ചെയ്തതായിരുന്നു ഇത്. കോൺഗ്രസിന്റെ അവസാന സമ്മേളനത്തിന് തൊട്ടുമുൻപായാണ് വേദിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തെ വിശ്രമിക്കാനായി വേദിയിൽ നിന്ന് മാറ്റി എന്ന് മാത്രമാണ് പാർട്ടി ഇതിനെ ക്കുറിച്ച് നൽകിയ വിശദീകരണം. പിന്നീട് ഹു ജിന്റാവോയെ ആരും കണ്ടിട്ടില്ല

അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിച്ചതിന്റെ ശേഷം ഹു ജിന്റാവോ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഹാളിലേക്ക് കടന്നുവരുന്നു. ഷിയുടെ അരികിലായുള്ള സീറ്റിൽ അദ്ദേഹം ഇരിക്കുന്നു. മുൻപിൽ വെച്ചിരിക്കുന്ന ചില രേഖകൾ വായിക്കാൻ ശ്രമിക്കുന്ന ഹുവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും ഷിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ നിർബന്ധിച്ച് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. അദ്ദേഹം പലതവണ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ രണ്ട് കൈകളിലും തൂക്കിപ്പിടിച്ച് അദ്ദേഹത്തെ പുറത്തേയ്ക്ക് എത്തിച്ചു. ഇടക്ക് അദ്ദേഹം തിരിച്ചു പോവാനും ഷിയുമായും പ്രധാനമന്ത്രി കെക്യാങ്ങുമായും സംസാരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തെ വിശ്രമിക്കാനായി വേദിയിൽ നിന്ന് മാറ്റി എന്ന് മാത്രമാണ് പാർട്ടി ഇതിനെ ക്കുറിച്ച് നൽകിയ വിശദീകരണം. പിന്നീട് ഹു ജിന്റാവോയെ ആരും കണ്ടിട്ടില്ല.

ചൈനീസ് സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് പോലും പിന്നീട് പ്രത്യക്ഷപ്പെട്ടിട്ടില്ല. ചൈനയിലെ രാജ്യാന്തരമാധ്യമങ്ങൾ ഹു ജിന്റാവോയെക്കുറിച്ചോ അദ്ദേഹത്തെ നീക്കം ചെയ്തതിനെക്കുറിച്ചോ യാതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയിലെ പ്രധാന സാമൂഹ്യ മാധ്യമമായ വെയ്‌ബോയിൽ നിന്ന് അദ്ദേഹത്തെയും മകനെയും കുറിച്ചുള്ള സമീപകാല പോസ്റ്റുകളെല്ലാം നീക്കം ചെയ്യപ്പെട്ടു. ടിക്ടോക്കിന്റെ ചൈനയുടെ ആഭ്യന്തര പതിപ്പിൽ മാത്രമാണ് ചില വീഡിയോകളും കമെന്റുകളും കാണാൻ ആയത്.

തനിക്ക് മുൻപിൽ ഉണ്ടായിരുന്ന രേഖകളിൽ കണ്ട കാര്യങ്ങളെ ഹു ജിന്റാവോ പരസ്യമായി വേദിയിൽ വെച്ച് എതിർക്കും എന്ന് ഭയന്നാണ് അദ്ദേഹത്തെ പെട്ടെന്നു തന്നെ അവിടെ നിന്ന് മാറ്റാൻ ഷി ഉത്തരവിട്ടത് എന്നാണ് പലരും കരുതുന്നത്
ഹു ജിന്റാവോ

ചൈനയുടെ വിശദീകരണം സ്വീകരിക്കുന്നതിൽ രാഷ്ട്രീയ നിരീക്ഷകരും രണ്ടുപക്ഷമായി തിരിഞ്ഞിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം മാറ്റി എന്ന വാദം ചിലർ അംഗീകരിക്കുന്നുണ്ട്. മറ്റു ചിലർ ആരോഗ്യ പ്രശ്നങ്ങൾ ആണെന്ന് അംഗീകരിക്കാമെങ്കിലും ഹു ജിന്റാവോയുടെ രേഖകൾ വായിക്കാനുള്ള ശ്രമങ്ങളെയും സുരക്ഷാസേനയുടെ അദ്ദേഹത്തെ തടയാനുള്ള നടപടിയെയും സംശയബുദ്ധിയോടെയാണ് നോക്കികാണുന്നത്.

തനിക്ക് മുൻപിൽ ഉണ്ടായിരുന്ന രേഖകളിൽ കണ്ട കാര്യങ്ങളെ ഹു ജിന്റാവോ പരസ്യമായി വേദിയിൽ വെച്ച് എതിർക്കും എന്ന് ഭയന്നാണ് അദ്ദേഹത്തെ പെട്ടെന്നു തന്നെ അവിടെ നിന്ന് മാറ്റാൻ ഷി ഉത്തരവിട്ടത് എന്നാണ് നടന്ന സംഭവങ്ങളിൽ നിന്ന് ഭൂരിപക്ഷവും കരുതുന്നത്

ചൈനീസ് പാർട്ടി കോൺഗ്രസ്

ഹു ജിന്റാവോയുടെ പരസ്യപ്രതികരണങ്ങളെ പാർട്ടി ഭയന്നിരുന്നെങ്കിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഹാളിൽ കടക്കുന്നതിന് മുൻപ് തന്നെ അദ്ദേഹത്തെ നീക്കം ചെയ്തിരുന്നേനെ എന്ന വാദവും ചിലർ ഉന്നയിക്കുന്നു. യഥാർത്ഥത്തിൽ ഹു പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണെങ്കിൽ അദ്ദേഹത്തെ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വിചിത്രമല്ലേ എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു.

ഹു ജിന്റാവോയെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മകനും പാർട്ടിയിലെ വളർന്നു വരുന്ന നേതാവുമായ ഹു ഹൈഫെംഗ് അതിന് ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പൊതുവിൽ ഒരാളെ പൊതുവേദികളിൽ നിന്ന് മാറ്റുമ്പോൾ അവരുടെ പാർട്ടിയിൽ ഉൾപ്പെട്ട കുടുംബത്തെയും മാറ്റുക എന്നത് പാർട്ടിയുടെ രീതിയാണ്.

യഥാർത്ഥത്തിൽ ഹു ജിന്റാവോ എവിടെയാണ് ? ചൈനീസ് ഉദ്യോഗസ്ഥർ പറയുന്നത് പോലെ അദ്ദേഹത്തിനെ ആരോഗ്യ പ്രശ്നങ്ങൾ മൂലം വേദിയിൽ നിന്ന് നീക്കിയതാണോ ? അതോ അന്താരാഷ്ട്ര മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും അനുമാനിക്കുന്നത് പോലെ അദ്ദേഹം വേദിയിൽ നിന്ന് ഷീയുടെ നിർദ്ദേശ പ്രകാരം നീക്കപ്പെട്ടതോ ? ചൈനീസ് വൻ മതിലിനുള്ളിലെ രഹസ്യം അത്രയെളുപ്പം വെളിച്ചത്തുവരാറില്ല

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍