WORLD

വെളുത്തനിറത്തിന് യുഎസിൽ മേധാവിത്വമില്ലെന്ന് ബൈഡൻ; ഫ്ലോറിഡ വംശീയ ആക്രമണ കേസ് പ്രതി കറുത്തവരെ വെറുത്തിരുന്നെന്ന് പോലീസ്

വിദ്വേഷം നിറഞ്ഞ പ്രവൃത്തികളെ അമേരിക്കൻ സമൂഹം നിശബ്ദമായി ഉൾക്കൊള്ളരുതെന്ന് ബൈഡൻ

വെബ് ഡെസ്ക്

വെളുത്ത നിറത്തിന് അമേരിക്കയിൽ യാതൊരു മേധാവിത്വവുമില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഫ്ളോറിഡയിലുണ്ടായ വംശീയ ആക്രമണത്തിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. കൊല്ലപ്പെടുമെന്ന് പേടിച്ച് കറുത്തവംശജന് ജീവിക്കേണ്ടി വരുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷം നിറഞ്ഞ പ്രവൃത്തികളെ അമേരിക്കൻ സമൂഹം നിശബ്ദമായി ഉൾക്കൊള്ളരുതെന്ന് ബൈഡൻ ആഹ്വാനം ചെയ്തു. '' സ്കൂളിലോ കടയിലോ പോകുന്ന ഒരു കറുത്തവംശജൻ തിരിച്ച് ജീവനോട് വീട്ടിലെത്താനാകുമോ എന്നറിയാതെ പേടിക്കേണ്ടി വരുന്നു. വിദ്വേഷത്തിന്റെ പ്രവൃത്തികൾക്ക് സുരക്ഷിത താവളം ഒരുക്കരുത്. നമ്മൾ നിശബ്ദരായിരിക്കരുത്'' - ബൈഡൻ പ്രസ്താവനയിൽ കുറിച്ചു.

ജാക്സൺ വില്ലയില്‍ കറുത്ത വര്‍ഗക്കാർക്കായുള്ള എഡ്വേര്‍ഡ് വാട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ കടയിലാണ് ശനിയാഴ്ച വെടിവയ്പ്പുണ്ടായത്. കറുത്തവംശജരായ മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. വംശീയമായ ആക്രമണമാണുണ്ടായതെന്ന് നിസംശയം വ്യക്തമാണെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ബിഐ വ്യക്തമാക്കി.

വെളുത്തവർഗക്കാരനായ 21 വയസുകാരൻ റയാൻ ക്രിസ്റ്റഫർ പാൽമെറ്ററാണ് കറുത്തവംശജർക്ക് നേരെ വെടിയുതിർത്തത്. കടയിലുണ്ടായിരുന്ന രണ്ട് കറുത്തവർഗക്കാരെയും കാറിലുണ്ടായിരുന്ന കറുത്തവംശജയായ ഒരു സ്ത്രീയേയുമാണ് അക്രമികൾ കൊലപ്പെടുത്തിയത്. പ്രതി ക്രിമിനൽ പശ്ചാത്തലമില്ലാത്തയാളാണെന്നും പോലീസ് അറിയിച്ചു. കറുത്തവർഗക്കാരെ വെറുത്തിരുന്നെന്ന് വ്യക്തമാക്കുന്ന റയാൻ ക്രിസ്റ്റഫറിന്റെ പല കുറിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലൈസൻസുള്ള തോക്കാണ് പ്രതി ഉപയോഗിച്ചിരുന്നത്. മുഖംമൂടി ധരിച്ചെത്തിയ പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. കൊലപാതകങ്ങളിൽ മറ്റാർക്കും പങ്കില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം