WORLD

കോവിഡ് ആഘാതം സംബന്ധിച്ച് ചൈന കൂടുതൽ വിവരങ്ങൾ പങ്കിടണം; ലോകാരോഗ്യ സംഘടന

ആശുപത്രികളിലെ സാഹചര്യം, അത്യാഹിത വിഭാഗങ്ങളിലെ രോഗികൾ, മരണനിരക്ക് എന്നിവ പുറത്തുവിടണമെന്ന് നിര്‍ദേശം

വെബ് ഡെസ്ക്

കോവിഡ് പ്രതിസന്ധിയും ആഘാതവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ചൈന പുറത്തുവിടണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ച് തത്സമയ വിശദാംശങ്ങൾ പുറത്തുവിടണമെന്നാണ് ആവശ്യം. ചൈനയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന നിര്‍ദേശം മുന്നോട്ടുവെച്ചത്. ആശുപത്രികളിലെ സാഹചര്യം, അത്യാഹിത വിഭാഗങ്ങളിലെ രോഗികൾ, മരണനിരക്ക് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പുകളുടെ കണക്കുകളും വിശദീകരിക്കണമെന്നാണ് ആവശ്യം. ചൈനയ്ക്ക് ആവശ്യമായ പിന്തുണ നല്കാൻ തയ്യാറാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ചൈനയില്‍ കർശന നിയന്ത്രണങ്ങൾ നീക്കിയതോടെ കോവിഡ് കേസുകൾ കുതിച്ചുയരുന്നതാണ് സാഹചര്യം. വൈറസ് ബാധ ഭയന്ന് അമേരിക്ക, സ്‌പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്ത്യ, ഇറ്റലി, ജപ്പാൻ, തായ്‌വാൻ എന്നീ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് യാത്രചെയ്യുന്നവർ വിമാനത്തിൽ കയറുന്നതിന് മുൻപായി തന്നെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഇതേ മാനദണ്ഡങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ്.

അപകട സാധ്യത വിലയിരുത്തുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനും നിരീക്ഷണവും വിവരങ്ങളുടെ കൃത്യമായ പങ്കുവെയ്പ്പും അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചൈനയ്ക്കും ആഗോളസമൂഹത്തിനും സഹായകമാകാന്‍ ഈ രീതി പിന്തുടരേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോവിഡ് 19 ന്റെ പുതിയ വകഭേദങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശ സംഘം ഉടന്‍ യോഗം ചേരും. കോവിഡ് വകഭേദങ്ങളുടെ ശ്രേണീകരണം സംബന്ധിച്ച് വിശദമായ വിവരങ്ങൾ അവതരിപ്പിക്കാനായി ചൈനീസ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡിനെതിരെ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയിരുന്ന കർശന നിയമങ്ങൾ നവംബറിൽ രാജ്യത്തുണ്ടായ കടുത്ത പ്രതിഷേധങ്ങളെ തുടർന്നാണ് എടുത്തുകളഞ്ഞത്. ചൈനയുടെ സീറോ കോവിഡ് നയം ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ കോവിഡ് വിരുദ്ധ നയങ്ങളിൽ ഒന്നായിരുന്നു. വിരലിലെണ്ണാവുന്ന കേസുകൾ മാത്രം റിപ്പോർട്ട് ചെയ്താൽ പോലും കർശനമായ ലോക്ഡൗണ്‍ , കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വിശദ പരിശോധന, ക്വാറന്റൈൻ രീതികൾ എന്നിവയെല്ലാം നിലനിന്നിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന് പിന്നാലെ ചൈനയിലെ കോവിഡ് കേസുകളിൽ വലിയ കുതിച്ചു ചാട്ടമാണുണ്ടായത്.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു