WORLD

അദാനി ഗ്രൂപ്പിന് വെല്ലുവിളി സൃഷ്ടിക്കുന്ന ഹിന്‍ഡന്‍ബര്‍ഗിനെ അറിയാം

വെബ് ഡെസ്ക്

ജനുവരി 24ന് യുഎസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ അവകാശവാദം. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് നേരിട്ട വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 46,000 കോടി രൂപയുടെ ഇടിവാണ് അദാനി നേരിട്ടത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതും. അദാനി ഗ്രൂപ്പിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തു വന്ന ഹിന്‍ഡന്‍ബര്‍ഗ് എന്താണ്?

1937 മെയ് 6 ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂജേഴ്‌സിയിലെ മാഞ്ചസ്റ്റർ ടൗൺഷിപ്പിൽ നടന്ന ഒരു വിമാനാപകടമാണ് ഹിൻഡൻബർഗ്. അന്ന് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 97 ആളുകളിൽ 35 ഓളം ആളുകൾ മരിച്ചു. അപകടത്തെ അതിജീവിച്ചവരിൽ ഭൂരിഭാഗവും ആളുകൾക്കും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. മനുഷ്യൻ്റെ പിഴവ്മൂലം സംഭവിച്ച ആ മഹാദുരന്തത്തിൻ്റെ പേര് പ്രതീകാത്മകമായി സ്വീകരിച്ച കമ്പനി 2017ലാണ് സ്ഥാപിച്ചത്.കമ്പനികളുടെ തെറ്റുകുറ്റങ്ങൾ കണ്ടെത്തിയ ശേഷം അത് വിശദീകരിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കും.തുടർന്ന് കുറ്റാരോപിതമായ കമ്പനിയുമായി വാതുവയ്പ്പിലേർപ്പിട്ട് ലാഭം നേടും.അതാണ് ഹിൻഡൻബർഗിൻ്റെ പ്രവർത്തനരീതി.

കണക്റ്റിക്കട്ട് സർവ്വകലാശാലയിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ ബിരുദം നേടിയ നഥാൻ ആൻഡേഴ്‌സൺ ആണ് ഹിന്‍ഡന്‍ബര്‍ഗിന്റെ സ്ഥാപകൻ. ഡാറ്റാ കമ്പനിയായ ഫാക്‌റ്റ്‌സെറ്റ് റിസർച്ച് സിസ്റ്റംസ് ഇങ്കിലാണ് നഥാൻ കരിയർ ആരംഭിക്കുന്നത്. ബെർണി മഡോഫിന്റെ തട്ടിപ്പ് ആദ്യമായി ഉയർത്തിക്കൊണ്ട് വന്ന ഹാരി മാർക്ക്പോളസ് എന്ന വിദഗ്ധനാണ് തന്റെ റോൾ മോഡൽ എന്ന് ആൻഡേഴ്സൺ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഇക്വിറ്റി, ക്രെഡിറ്റ്, ഡെറിവേറ്റീവുകൾ എന്നിവ വിശകലനം ചെയ്യുന്നതിനായി നഥാൻ ആൻഡേഴ്സൺ 2017-ൽ സ്ഥാപിച്ച ഒരു ഫോറൻസിക് ഫിനാൻഷ്യൽ ഗവേഷണ സ്ഥാപനമാണ് ഹിൻഡൻബർഗ്. അതിന്റെ വെബ്‌സൈറ്റിൽ, അക്കൗണ്ടിംഗ് ക്രമക്കേടുകൾ, തെറ്റായ മാനേജ്‌മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ കക്ഷി ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് വെളിപ്പെടുത്തുന്നത്. ഇലക്ട്രിക് ട്രക്ക് നിർമ്മാതാക്കളായ നിക്കോള കോർപ്പറേഷനെതിരെ 2020 സെപ്റ്റംബറിൽ ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ വാതുവെയ്പ്പാണ് അവരുടെ ഏറ്റവും വലിയ പന്തയമെന്ന് പറയുന്നു. എന്നാൽ അതിൽ നിന്ന് ലഭിച്ച തുക വ്യക്തമാക്കാൻ ഇത് വരെയും ഹിന്‍ഡന്‍ബര്‍ഗ് തയ്യാറായിട്ടില്ല.

ഇലക്ട്രിക്ക് ട്രക്ക് നിർമ്മാതാക്കളായ നിക്കോളയ്ക്കെതിരെ ഹിൻഡർബർഗ് നടത്തിയ വാതുവയ്പ്പാണ് ഏറ്റവും പ്രസിദ്ധം. നിക്കോള അതിൻ്റെ സാങ്കേതികമായ സംവിധാനങ്ങളിൽ നിക്ഷേപകരെ വഞ്ചിച്ചതായി ഷോർട്ട് സെല്ലർ പറഞ്ഞു. തുടർന്ന് അതിവേഗതയിൽ പായുന്നതായി കാണിക്കുന്ന നിക്കോളയുടെ ഇലക്ട്രിക് ട്രക്കിന്റെ വീഡിയോയെ ആൻഡേഴ്സൺ വെല്ലുവിളിച്ചു. യഥാർഥത്തിൽ വാഹനം ഒരു കുന്നിന് താഴെയ്ക്ക് ഉരുട്ടി വിട്ടിരിയ്ക്കുകയായിരുന്നു. നിക്കോളയുടെ സ്ഥാപകൻ ട്രെവർ മിൽട്ടൺ അവരുടെ നിക്ഷേപകരോട് കള്ളം പറഞ്ഞെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം യുഎസ് ജൂറി നിക്കോളയ്ക്കെതിരെ വിധി പുറപ്പെടുവിച്ചു. ഇതിനെത്തുടർന്ന്, നിക്ഷേപകർക്കുള്ള നഷ്ടപരിഹാരമായി 2021-ൽ 125 മില്യൺ ഡോളർ നൽകാൻ കമ്പനി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി സമ്മതിച്ചു. നിക്കോള കമ്പനി 2020 ജൂണിൽ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോർഡ് മോട്ടോറിനെ (എഫ്എൻ) മറികടന്ന് മൂല്യം 34 ബില്യൺ ഡോളറിലെത്തി. ഹിൻഡൻബർഗ് കേസിന് ശേഷം അതിൻ്റെമൂല്യം 1.34 ബില്യൺ ഡോളറായി കൂപ്പുകുത്തി.മുൻ ജീവനക്കാരുൾപ്പെടെ പലരും കണ്ടെത്തലുകൾക്ക് സഹായിച്ചതായി ഹിൻഡൻബർഗ് പറയുന്നു.

2017 മുതൽ കുറഞ്ഞത് 16 കമ്പനികൾക്ക് മേലെയെങ്കിലും ഹിൻഡൻബർഗ് തെറ്റായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചതായി അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ചില അപാകതകൾ ഹിൻഡബർഗ് ചൂണ്ടിക്കാട്ടിയിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും