ബ്രിട്ടീഷ് രാജകുടുംബത്തിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ഇന്ത്യയില്‍ സജീവ ചര്‍ച്ചയാകുന്നത് കോഹിനൂര്‍ വജ്രത്തെപ്പറ്റിയാണ്. ഇന്ത്യയിലെ നൂറുകണക്കിന് ട്വിറ്റര്‍ ഉപയോക്താക്കള്‍ കോഹിനൂര്‍ വജ്രം ഇന്ത്യയിലേയ്ക്ക് തിരികെ നല്‍കണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എന്താണ് കോഹിനൂര്‍ വജ്രം?
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വജ്രമാണ് കോഹിനൂര്‍. അതിന് പിന്നില്‍ ചരിത്രപരമായി പല പ്രത്യേകതകളുമുണ്ട്. 1306 ല്‍ മാള്‍വ രാജാവിന്റെ കാലത്താണ് കോഹിനൂര്‍ വജ്രം ആദ്യമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ഈ വജ്രം നിരവധി നൂറ്റാണ്ടുകളായി രാജാവിന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. 186 കാരറ്റുള്ള വെള്ള നിറമുള്ള ഒരു ചെറിയ കോഴിമുട്ടയുടെ വലിപ്പമുള്ള വജ്രമാണിത്. ഇതിന് ഏകദേശം 5000 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
പേര്‍ഷ്യന്‍ ഭാഷയില്‍ വെളിച്ചത്തിന്റെ പര്‍വ്വതം എന്നാണ് ഈ വജ്രത്തിന്റെ അര്‍ത്ഥം വരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായ ഒരുപാട് വിവാദങ്ങള്‍ ഈ വജ്രത്തിന്റെ പേരില്‍ നിലനില്‍ക്കുന്നുണ്ട്. 14ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കണ്ടെത്തിയ വജ്രം കൊളോണിയല്‍ ഭരണകാലത്ത് മോഷ്ടിക്കപ്പെട്ടതാണെന്നാണ് വിശ്വിസിക്കുന്നത്. രജപുത്ര ഭരണാധികാരികള്‍, മുഗള്‍ രാജാക്കന്മാര്‍, ഇറാനിയന്‍ യോദ്ധാക്കള്‍, അഫ്ഗാന്‍ ഭരണാധികാരികള്‍, പഞ്ചാബിലെ മഹാരാജാക്കന്മാര്‍ എന്നിവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടാണ് ഈ വജ്രം ഒടുവില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തില്‍ പതിഞ്ഞത്.
ബ്രിട്ടീഷ് കൊട്ടാരത്തിലെ വിവരങ്ങള്‍ പ്രകാരം 1849 ല്‍ ബ്രിട്ടീഷ് രാജാക്കന്മാര്‍ക്ക് കൈമാറുന്നതിന് മുന്‍പ് മധ്യ ദക്ഷിണേന്ത്യയിലെ ഗോല്‍ക്കൊണ്ട ഖനികളില്‍ നിന്നാണ് കോഹിനൂര്‍ കണ്ടെത്തിയത്. ഇതേ വര്‍ഷത്തില്‍ തന്നെയാണ് ബ്രിട്ടീഷ് സാമ്രാജ്യം പഞ്ചാബ് പിടിച്ചെടുക്കുന്നത്. പിന്നീട് ചരിത്രപരമായ മൂല്യങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഈ രത്‌നം മറ്റ് രത്‌നങ്ങള്‍ക്കൊപ്പം വിക്ടോറിയ രാജ്ഞിയുടെ കിരീടാഭരണങ്ങളുടെ ഭാഗമായി തീര്‍ന്നു. ഇപ്പോഴും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ശേഖരങ്ങളുടെ ഭാഗമാണ് ഈ രത്‌നം. പര്‍പ്പിള്‍ വെല്‍വെറ്റ് തൊപ്പിയും എര്‍മിന്‍ ട്രിമ്മും ഉള്‍ക്കൊള്ളുന്ന ഈ കിരീടം 1937 ല്‍ ജോര്‍ജ്ജ് ആറാമന്റെ കിരീടധാരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് 1 വേണ്ടി നിര്‍മിച്ചതാണ്.
തിരികെ കൊണ്ടുവരാനുള്ള ശ്രമം
2016 ല്‍ വജ്രം തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു എന്‍ജിഒ കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആ വജ്രം 1849 ല്‍ മുന്‍ ഭരണാധികാരികള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് നല്‍കിയ ഒരു സമ്മാനമായിരുന്നു അതെന്നും മോഷ്ടിച്ചോ ബലം പ്രയോഗിച്ചോ കൊണ്ടുപോയതല്ലെന്നായിരുന്നു സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ ഇന്ത്യ പിന്നോട്ട് പോയിരുന്നു. ഇന്ത്യന്‍ സാസ്‌കാരിക മന്ത്രാലയം തന്നെ കോഹിനൂര്‍ വജ്രം സൗഹാര്‍ദ്ദപരമായ രീതിയില്‍ തിരികെ കൊണ്ടുവരാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പറഞ്ഞിരുന്നു. ഇനി പ്രശ്തമായ കോഹിനൂര്‍ കിരീടം ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമില അലങ്കരിക്കും.