WORLD

പലസ്തീന്‍ അനുകൂല പോസ്റ്റര്‍ പോസ്റ്റ് ചെയ്ത്‌ നിമിഷങ്ങള്‍ക്കകം പിന്‍വലിച്ച് ഗ്രെറ്റ തുന്‍ബെര്‍ഗ്; കാരണം ഒരു 'നീരാളി'

ചിത്രത്തിൽ കണ്ട നീരാളിയുടെ പാവ ഓട്ടിസം ബാധിച്ച കുട്ടികൾ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്നതാണ്

വെബ് ഡെസ്ക്

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകൾ കഴിഞ്ഞ് പിൻവലിച്ചു. ചിത്രത്തിൽ ഒരു നീരാളിയുടെ പാവയുണ്ടായിരുന്നു എന്നതാണ് ചിത്രം നീക്കാൻ കാരണം. നീരാളി (ഒക്ടോപസ്) സെമറ്റിക് വിരുദ്ധതയെയാണ് പ്രതീകവൽക്കരിക്കുന്നതെന്നും, ഗ്രെറ്റ പോസ്റ്റിലൂടെ സെമിറ്റിക് വിരുദ്ധത പ്രചരിപ്പിക്കുകയാണെന്നുമുള്ള വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പോസ്റ്റ് നീക്കം ചെയ്തത്. ശേഷം എഡിറ്റ് ചെയ്ത ഫോട്ടോ വീണ്ടും ഗ്രെറ്റ പോസ്റ്റ് ചെയ്തു. ജൂതർക്കെതിരെ നാസികൾ പ്രചരിപ്പിച്ച കാരിക്കേച്ചറാണ് ഒക്‌ടോപസ്.

പലസ്‌തീനും ഗാസയ്ക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങൾ പ്രതിഷേധിക്കുന്നുവെന്നും ആഗോള സമൂഹം പ്രശ്നപരിഹാരത്തിനായി ശബ്ദമുയർത്തണമെന്നും, ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ പലസ്തീനികൾക്കും സമാധാനവും സ്വാതന്ത്ര്യവുമുണ്ടാകണമെന്നും ഗ്രെറ്റ പോസ്റ്റിൽ പറയുന്നു.

ഫോട്ടോ പോസ്റ്റ് ചെയ്തയുടനെ തന്നെ ഈ ഫോട്ടോയിൽ ഒരു നീരാളിക്ക് എന്താണ് കാര്യം എന്നും, അത് ജൂത വിരുദ്ധതയാണെന്നും പറഞ്ഞ് നിരവധി പോസ്റ്റുകളാണ് എക്‌സിൽ പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോ പിൻവലിച്ച ഗ്രെറ്റ എഡിറ്റ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട്, നേരത്തെ പോസ്റ്റ് ചെയ്‌ത ഫോട്ടോയിലുണ്ടായിരുന്ന ഒക്‌ടോപ്പസ് സെമിറ്റിക് വിരുദ്ധതയായി ചിലർക്കെങ്കിലും തോന്നാനിടയുണ്ടെന്നു തിരിച്ചറിയുന്നതായും, അത് ശ്രദ്ധയിൽ പെടാതെ പോയതാണെന്നും കുറിച്ചു. ചിത്രത്തിൽ കണ്ട നീരാളിയുടെ പാവ ഓട്ടിസം ബാധിച്ച കുട്ടികൾ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്നതാണെന്നും എഴുതി. ഏതു വിധേനയുള്ള സെമിറ്റിക് വിരുദ്ധതയ്ക്കും തങ്ങൾ എതിരാണെന്നും, അത് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കാത്ത കാര്യമാണെന്നു ബോധ്യമുള്ളതുകൊണ്ടാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും ഗ്രെറ്റ കുറിച്ചു.

എന്നാൽ ഇസ്രയേൽ ശക്തമായ ഭാഷയിലാണ് ഗ്രെറ്റയ്ക്ക് മറുപടി നൽകിയത്. 'ഹമാസ് പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കൾ ചേർത്തല്ല റോക്കറ്റുകൾ ഉണ്ടാക്കിയിട്ടുള്ളത്. അതാണ് ഇസ്രയേലികളുടെ കൂട്ടക്കൊലയ്ക്ക് ഉപയോഗിക്കുന്നത്. ഹമാസിന്റെ ഭീകരതയിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടിയും സംസാരിക്കൂ' എന്നും ഇസ്രായേൽ ഗ്രെറ്റയ്ക്ക് മറുപടി നൽകി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ