WORLD

ഗോലാന്‍കുന്ന് ആക്രമണം ഇസ്രയേൽ- ഹിസബുള്ള യുദ്ധത്തിന് വഴിയൊരുക്കുമോ? ഭീതിയിൽ പശ്ചിമേഷ്യ, മുന്നറിയിപ്പുമായി ഇറാൻ

വെബ് ഡെസ്ക്

ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നിലെ മജ്ദ് അൽ ഷംസ് ഗ്രാമത്തിൽ ശനിയാഴ്ച ഉണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ യുദ്ധഭീതിയിൽ പശ്ചിമേഷ്യ. ഇസ്രയേലും ഇറാൻ പിന്തുണയുള്ള ലെബനൻ സായുധ വിഭാഗമായ ഹിസ്‌ബുള്ളയും തമ്മിൽ മുഴുനീള യുദ്ധത്തിലേക്ക് ആക്രമണം നയിച്ചേക്കുമെന്നാണ് ഭീതി. ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങാൻ തയ്യാറാണെന്ന തരത്തിലാണ് ഇസ്രയേലി- ലെബനൻ മന്ത്രിമാരുടെ പ്രതികരണം.

അമേരിക്കയിൽനിന്ന് യാത്ര വെട്ടിച്ചുരുക്കി നേരത്തെ മടങ്ങിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ആക്രമണത്തിന് ഹിസ്ബുള്ള "ഭാരിച്ച വില നൽകേണ്ടിവരുമെന്ന്" പ്രഖ്യാപിച്ചുകഴിഞ്ഞു. ഞായറാഴ്ച അദ്ദേഹം ക്യാബിനറ്റ് യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. അതിന്റെ ഫലം നിർണയാകുമെന്നാണ് വിലയിരുത്തൽ. ലെബനനിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ “അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾക്ക്” ഇടയാക്കുമെന്ന് ഇറാൻ ഞായറാഴ്ച ഇസ്രായേലിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അധിനിവിഷ്ട ഗോലാൻ കുന്നിലെ ഫുട്‍ബോൾ മൈതാനത്ത് കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഏകദേശം 11 കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഹിസ്‌ബുള്ളയാണെന്നാണ് ഇസ്രയേൽ വാദം. എന്നാൽ അതിന് നിരാകരിച്ച് ഹിസ്‌ബുള്ളയും രംഗത്തെത്തിയിരുന്നു. ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നായിരുന്നു ആക്രമണത്തിന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് നല്‍കിയ പ്രതികരണം. കൂടാതെ അക്രമണത്തോട് പ്രതികരണം യുദ്ധത്തിൽ കലാശിക്കുമെങ്കിലും ഹിസ്‌ബുല്ലയ്ക്ക് ശക്തമായ തിരിച്ചടി നൽകണമെന്നും ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രി യോവ് കിഷും പറഞ്ഞു. തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടാൻ നോർവെയും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധത്തിലേക്ക് പോകുന്നതിൽ അമേരിക്കയും യുകെയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മേഖലയിൽ കാര്യങ്ങൾ രൂക്ഷമാകുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ പറഞ്ഞു. സമാനമായി യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിയും മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന ആക്രമണങ്ങൾ ഉണ്ടാകുന്നതിയിൽ ആശങ്ക രേഖപ്പെടുത്തി.

പ്രാദേശിക പിരിമുറുക്കം രൂക്ഷമാകുമ്പോൾ, ലെബനനെ പിന്തുണയ്ക്കുന്നത് പ്രധാനമാണെന്ന് ഈജിപ്തും നിലപാടെടുത്തിട്ടുണ്ട്. തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടാൻ നോർവെയും ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനനിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ “അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾക്ക്” ഇടയാക്കുമെന്ന് ഇറാൻ ഞായറാഴ്ച ഇസ്രായേലിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും