WORLD

'ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ ബ്രസീലിൽ വച്ച് പുടിനെ അറസ്റ്റ് ചെയ്യാനാകില്ല': ലുല ഡ സിൽവ

വെബ് ഡെസ്ക്

2024ല്‍ റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് പൂർണ സുരക്ഷയൊരുക്കുമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. യുക്രെയ്ൻ യുദ്ധക്കുറ്റം ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് ഡൽഹി ജി 20യിൽ പങ്കെടുത്തിരുന്നില്ല. വിദേശകാര്യമന്ത്രി സെർജി ലാവ്റോവാണ് പകരമെത്തിയത്. ഈ സാഹചര്യത്തിലാണ് ബ്രസീൽ പ്രസിഡന്റിന്റെ പ്രതികരണം.

റിയോ ഡി ജനീറ ജി20യിലേക്ക് പുടിനെ നേരിട്ട് ക്ഷണിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ് വ്യക്തമാക്കി. ''ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ ബ്രസീലിൽ വച്ച് പുടിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകില്ല'' - ബ്രസീൽ പ്രസിഡന്റ് പറഞ്ഞു. റഷ്യയില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ താൻ പങ്കെടുക്കുമെന്നും ലുല ഡ സിൽവ വ്യക്തമാക്കി.

യുക്രെയ്നില്‍ നിന്ന് നൂറുകണക്കിന് കുട്ടികളെ അനധികൃതമായി നാടുകടത്തിയെന്ന യുദ്ധക്കുറ്റം ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഈവർഷം മാര്‍ച്ചില്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആരോപണങ്ങളെ റഷ്യ പൂർണമായും തള്ളി . റഷ്യൻ സേന യുക്രെയ്നിലെ കുട്ടികളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് അവരുടെ വാദം. വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ പുടിന്‍ അറസ്റ്റ് ഭയന്ന് തുടർച്ചയായി അന്താരാഷ്ട്ര സമ്മേളനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ്.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ രൂപീകരണത്തിലേക്ക് നയിച്ച റോം കരാറിൽ ബ്രസീലും ഒപ്പുവച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഐസിസി തീരുമാനത്തെ ബ്രസീലിന് എതിർക്കാൻ സാധിക്കുമോ എന്നതിൽ കൃത്യതയില്ല.

ശനിയാഴ്ച നടന്ന ജി20 യോഗത്തിൽ യുക്രെയ്ന്‍ അധിനിവേശത്തിലെ റഷ്യൻ നടപടിയെ അപലപിക്കുന്നതിന് പകരം രാജ്യങ്ങൾ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ബലം പ്രയോഗിക്കരുതെന്ന സമവായ പ്രഖ്യാപനമാണ് അംഗരാജ്യങ്ങള്‍ സ്വീകരിച്ചത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ