WORLD

മനോഹരം ആ ഹാഫ്-കോർട്ട് ഷോട്ട്; ഒരു വർഷത്തേക്ക് സൗജന്യ ബിയർ സ്വന്തമാക്കി യുവതി

ഹാഫ്-കോര്‍ട്ട് ഷോര്‍ട്ട് എയ്‌സ് ചെയ്യുന്ന പ്രൊഫഷണല്‍ കളിക്കാരല്ലാത്തവർക്കാണ് പോളാര്‍ പാര്‍ക്ക് ബ്രൂയിങ് കമ്പനി സൗജന്യ ബിയര്‍ വാഗ്ദാനം ചെയ്തത്

വെബ് ഡെസ്ക്

ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ബിയര്‍ ലഭിക്കുക ? അതൊന്നും ഒരിക്കലും നടക്കാന്‍ പോകില്ലെന്ന് ചിന്തിക്കാന്‍ വരട്ടെ, കാനഡയില്‍ നടന്ന ഒരു ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ ഒരു കിടിലന്‍ ഷോട്ടിലൂടെ ബ്ലിസ് വാര്‍ഡ് എന്ന യുവതി നേടിയെടുത്തത് ഒരു വര്‍ഷം മുഴുവനും സൗജന്യമായി ബിയര്‍ കിട്ടാനുള്ള അവസരമാണ്. പോളാര്‍ പാര്‍ക്ക് ബ്രൂയിങ് കമ്പനി നടത്തിയ മത്സരത്തില്‍ ആല്‍ബര്‍ട്ട ആസ്ഥാനമായുള്ള കനേഡിയന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമായ എഡ്മന്റണ്‍ സ്റ്റിങ്ങേഴ്‌സിനെ പിന്തുണച്ച് എത്തിയതായിരുന്നു ബ്ലിസ്.

ബ്ലിസ്സിന്റെ ശ്രദ്ധേയമായ ഷോട്ടിനെ പുകഴ്ത്തിക്കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്

ഹാഫ്-കോര്‍ട്ട് ഷോര്‍ട്ട് എയ്‌സ് ചെയ്യുന്ന പ്രൊഫഷണല്‍ കളിക്കാരല്ലാത്ത ആള്‍ക്ക് പോളാര്‍ പാര്‍ക്ക് ബ്രൂയിങ് കമ്പനി ഒരു വര്‍ഷത്തേക്ക് സൗജന്യ ബിയര്‍ വാഗ്ദാനം ചെയ്തിരുന്നു. എഡ്മന്റ് എക്‌സ്‌പോ സെന്ററിലെ 3995 കാണികളുടെ മുന്നില്‍ വച്ച് ബ്ലിസ് ഹാഫ്-കോര്‍ട്ട് ഷോര്‍ട്ട് ലക്ഷ്യത്തിലേക്കെത്തിച്ച് രസകരമായ വെല്ലുവിളിയെ നേരിട്ടു. ബ്ലിസ്സിന്റെ ശ്രദ്ധേയമായ ഷോട്ടിനെ പുകഴ്ത്തിക്കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ബ്ലിസ്.

എബിസി ന്യൂസ് ആണ് ബ്ലിസ്സിന്റെ മനോഹരമായ ഷോട്ടിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അധികം വൈകാതെ വീഡിയോ വൈറലായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 70 വയസ്സുള്ള ഒരു ടാക്‌സി ഡ്രൈവര്‍ തെരുവില്‍ ബാസ്‌ക്കറ്റ് കോര്‍ട്ടിന് പുറത്ത് നിന്നെടുത്ത മനോഹരമായ ഷോട്ടിന്റെ വീഡിയോ വൈറലായിരുന്നു.

വയനാട്ടില്‍ ലീഡ് ഉയര്‍ത്തി പ്രിയങ്ക, ചേലക്കരയില്‍ എല്‍ഡിഎഫ്, പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം| Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ