ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി കരയുദ്ധത്തിലേക്ക് കടക്കുമ്പോഴും ബന്ദികളുടെ പേരില്‍ വിലപേശി ഹമാസ്. ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കാനാവില്ലെന്നാണ് ഹമാസ് നിലപാട്. റഷ്യയിലുള്ള ഹമാസ് പ്രതിനിധി സംഘമാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് പ്രതിനിധി സംഘാംഗം അബു ഹമിദ് ബന്ദികളുടെ മോചനത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്
റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് പ്രതിനിധി സംഘാംഗം അബു ഹമിദ് ബന്ദികളുടെ മോചനത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഹമാസിന്റെ പക്കല്‍ ബന്ദികളായി നിരവധി പേരുണ്ട്. അതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ബന്ദികള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താന്‍ സമയം ആവശ്യമാണെന്നും ഹമാസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.229 പേര്‍ ഹമാസിന്റെ പക്കല്‍ ബന്ദികളായി ഉണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം നല്‍കുന്ന കണക്കുകള്‍. ഇവരെ ഗാസ മുനമ്പില്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്നാണ് ഇസ്രയേല്‍ നിഗമനം.
ഗാസയ്ക്ക് മേലുള്ള ആക്രമണം ഇരുപത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മരണ സംഖ്യ ഏഴായിരം പിന്നിട്ടു
ഗാസയ്ക്ക് മേലുള്ള ആക്രമണം ഇരുപത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മരണ സംഖ്യ ഏഴായിരം പിന്നിട്ടതായാണ് കണക്കുകള്‍. അതില്‍ വലിയൊരു പങ്കും കുട്ടികളാണെന്നതാണ് മറ്റൊരു വസ്തുത. ഗാസാ തെരുവില്‍ നിന്നും തിരിച്ചറിയാത്ത ആയിരത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി യുഎന്‍ ഏജന്‍സികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിക്ക് സമീപം കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് ഇസ്രയേല്‍ പോലീസ്. മുസ്ലീം മത വിശ്വാസികളുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ഇന്ന് അനുമതി ഉണ്ടായില്ല. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇസ്രയേല്‍ പോലീസ് അല്‍ അഖ്‌സ പള്ളിയിലേക്കുള്ള മുസ്ലീം മതവിശ്വാസികള്‍ക്കുള്ള പ്രവേശനം തടഞ്ഞത്.
ടെല്‍ അവീവിലേക്ക് റോക്കറ്റ് ആക്രമണം
ഗാസയിലേക്ക് ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള ടെല്‍ അവീവിലേക്ക് ഇന്ന് റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ടെല്‍ അവീവിലെ ഒരു കെട്ടിടത്തില്‍ റോക്കറ്റ് പതിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരം ലക്ഷ്യമാത്തി മറ്റ് എട്ട് റോക്കറ്റുകളെങ്കിലും തടഞ്ഞുവെന്ന് ഇസ്രായേലിന്റെ ചാനല്‍ 12 പറഞ്ഞു.
ടെല്‍ അവീവ് റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്. സിവിലിയന്‍മാര്‍ക്കെതിരായ സയണിസ്റ്റ് കൂട്ടക്കൊലകള്‍ക്ക് മറുപടിയായാണ് അല്‍-ഖസ്സാം ബ്രിഗേഡുകള്‍ ടെല്‍ അവീവില്‍ ആക്രമണം നടത്തിയത് എന്നാണ് ഹമാസിന്റെ വിശദീകരണം.