WORLD

ഇന്ന് ലോക ജനാധിപത്യ ദിനം; അറിയാം ഈ കാര്യങ്ങൾ

2007 മുതലാണ് അന്താരാഷ്ട്ര ജനാധിപത്യ ദിനമായി സെപ്റ്റംബർ 15 ആഘോഷിക്കുന്നത്

വെബ് ഡെസ്ക്

ഇന്ന് ലോകജനാധിപത്യ ദിനമാണ്. നിലവിലെ ലോകക്രമത്തിൽ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ഉണ്ടാക്കിയെടുത്ത ഭരണസംവിധാനങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദിനാചരണത്തിന് പിന്നിലുള്ള ലക്ഷ്യം. 2007 മുതലാണ് ഐക്യരാഷ്ട്രസഭ സെപ്റ്റംബർ 15 ജനാധിപത്യ ദിനമായി ആചരിക്കാൻ തുടങ്ങിയത്. വരും തലമുറയെ ശാക്തീകരിക്കുക (എംപവറിങ് നെക്സ്റ്റ് ജനറേഷൻ) എന്നതാണ് ഇത്തവണത്തെ ജനാധിപത്യദിന സന്ദേശം.

ജനാധിപത്യത്തിൽ യുവ തലമുറയുടെ പങ്ക് ഉറപ്പാക്കുക, ലോകത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങളിൽ യുവ ജനതയുടെ ശബ്ദങ്ങൾക്ക് അർഹിക്കുന്ന പരിഗണ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക, യുവാക്കളാണ് ജനാധിപത്യത്തിന്റെ നിലവിലെയും ഭാവിയിലെയും സംരക്ഷകർ- എന്ന തിരിച്ചറിവാണ്ഇത്തവണ തിരഞ്ഞെടുത്ത സന്ദേശത്തിലൂടെ യൂഎൻ മുന്നോട്ട് വയ്ക്കുന്നത്.

ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം. ഗ്രീസിൽ നിന്നാണ് ജനാധിപത്യ ചിന്തകൾ പൂവിടുന്നത്. 'ഡെമോസ്' 'ക്രാറ്റോസ്' എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഡെമോക്രസി എന്ന വാക്കിന്റെ ഉത്ഭവം. ഡെമോസ് എന്നാൽ 'പൗരൻ' എന്നും ക്രാറ്റോസ് എന്നാൽ 'ഭരണം', 'അധികാരം' എന്നുമാണർത്ഥം.ബി സി അഞ്ചാംനൂറ്റാണ്ടിൽ ഹെറോഡോട്ടസാണ് ആദ്യമായി ഡെമോക്രാറ്റിയ എന്ന പദം ഉപയോഗിച്ചത്.

അന്താരാഷ്ട്ര ജനാധിപത്യ ദിനം ലോകത്തിലെ ജനാധിപത്യത്തിന്റെ അവസ്ഥ അവലോകനം ചെയ്യാനുള്ള അവസരം നൽകുന്നുവെന്ന് ഐക്യരാഷ്ട്ര സഭ കരുതുന്നു. മൗലിക സ്വാതന്ത്ര്യങ്ങളും സാർവത്രിക വോട്ടവകാശം ഉപയോഗിച്ച് ആനുകാലികവും യഥാർത്ഥവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള തത്വവും ജനാധിപത്യത്തിന്റെ അവശ്യ ഘടകങ്ങളിൽ ചിലതാണ്.

ജനാധിപത്യമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയും ലോകമെമ്പാടുമുള്ള വിവിധ സംഘടനകളും ചേർന്ന് വിവിധ പരിപാടികളും സമ്മേളനങ്ങളും ചർച്ചകളും അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിൽ സംഘടിപ്പിക്കാറുണ്ട്. ജനാധിപത്യത്തെ ഒരു അടിസ്ഥാന മനുഷ്യാവകാശമായി കണ്ട് നല്ല ഭരണത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനശിലയായി പ്രോത്സാഹിപ്പിച്ച് അവ ഉയർത്തിപ്പിടിക്കുക എന്നതാണ് ഈ ദിനത്തിന്റെ പൊതുവായ ലക്ഷ്യം.

ഒരു രാജ്യത്തെ പൗരന്മാർക്ക് അവരുടെ നേതാക്കളെ തിരഞ്ഞെടുക്കാൻ വിനിയോഗിക്കാവുന്ന ഒരു വ്യവസ്ഥ കൂടിയാണ് ജനാധിപത്യം. ജനാധിപത്യം ഒരു ലക്ഷ്യം പോലെ തന്നെ ഒരു പ്രക്രിയയാണ്, അന്താരാഷ്ട്ര സമൂഹത്തിന്റെ പൂർണ പങ്കാളിത്തത്തോടെ മാത്രമേ ജനാധിപത്യത്തിന്റെ ആദർശം യാഥാർത്ഥ്യമാക്കാൻ കഴിയൂ.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി