WORLD

അറുപത് വർഷത്തിലെ ഏറ്റവും മോശം നിരക്ക്; ആഗോളതലത്തില്‍ വൈൻ ഉൽപ്പാദനം കുറഞ്ഞു

വെബ് ഡെസ്ക്

ആഗോള തലത്തിലുള്ള വൈൻ ഉൽപ്പാദനം 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ദക്ഷിണാർദ്ധഗോളത്തിലും ചില പ്രധാന യൂറോപ്യൻ ഉത്പാദകരിലും വിളവെടുപ്പ് മോശമായതോടെയാണ് ഈ വർഷത്തെ ഉൽപ്പാദനം വളരെ മോശം നിലയിൽ ആകുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് ശതമാനം കുറഞ്ഞ് ഈ വർഷത്തെ ഉൽപ്പാദനം 244.1 ദശലക്ഷം ഹെക്ടോ ലിറ്ററിലെത്തുമെന്നാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് വൈൻ ആൻഡ് വൈൻ (ഒഐവി) പ്രതീക്ഷിക്കുന്നത്. ഒരു ഹെക്ടോലിറ്റർ എന്നത് 133 സ്റ്റാൻഡേർഡ് വൈൻ ബോട്ടിലുകൾക്ക് തുല്യമാണ്.

ലോകത്തെ അതി തീവ്രമായ കാലാവസ്ഥ സാഹചര്യങ്ങളാണ് വൈൻ ഉൽപ്പാദനത്തിൽ വില്ലനായത്. “അതിതീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങൾ വൈൻ ഉൽപാദനത്തെ സാരമായി ബാധിച്ചു. നേരത്തെയുള്ള മഞ്ഞ്, കനത്ത മഴ, വരൾച്ച എന്നിവ അതിൽ ഉൾപ്പെടുന്നു," മുന്തിരി, വീഞ്ഞ് ഉത്പാദിപ്പിക്കുന്നതും ഉപഭോഗം ചെയ്യുന്നതുമായ രാജ്യങ്ങൾക്ക് ഡാറ്റകൾ കൈമാറുന്ന ഒഐവി അറിയിച്ചു.

തെക്കൻ അർദ്ധഗോളത്തിലെ നിരവധി പ്രധാന ഉൽപാദകർക്ക് ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായി. ഓസ്‌ട്രേലിയ, അർജന്റീന, ചിലി, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ 10 മുതൽ 30 ശതമാനം വരെ ഉത്പാദനം കുറഞ്ഞു.

ഉൽപ്പാദനം 12% ഇടിഞ്ഞതിനാൽ ഇറ്റലിക്ക് ലോകത്തിലെ ഏറ്റവും മികച്ച വൈൻ ഉൽപ്പാദകനെന്ന പദവി നഷ്ടപ്പെട്ടു. മുൻ ഉൽപ്പാദന നിലവാരം നിലനിർത്താൻ കഴിഞ്ഞ ഫ്രാൻസ് ഒമ്പത് വർഷത്തിനിടെ ആദ്യമായി ലോകത്തിലെ ഏറ്റവും മികച്ച വൈൻ നിർമ്മാതാവായി. വരൾച്ച ബാധിച്ച സ്‌പെയിൻ, കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് അതിന്റെ ഉൽപ്പാദനം കുറഞ്ഞിട്ടും മൂന്നാമത്തെ വലിയ വൈൻ ഉത്പാദകസ്ഥാനം നിലനിർത്തി. ഫ്രാൻസിന്റെ അതിന്റെ ഉത്പാദനം 14% കുറയുകയും അഞ്ച് വർഷത്തെ ശരാശരിയിൽ നിന്ന് 19% കുറയുകയും ചെയ്തിരുന്നു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ വിപണിയിലെ അസന്തുലാതിവസ്ഥ ലഘൂകരിക്കാമെന്നാണ് ഉൽപ്പാദകർ കണക്ക് കൂട്ടുന്നത്. "ആഗോള ഉപഭോഗം കുറയുകയും ലോകത്തിന്റെ പല ഭാഗങ്ങളിലും സ്റ്റോക്കുകൾ കൂടുതലായിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ, പ്രതീക്ഷിക്കുന്ന കുറഞ്ഞ ഉൽപ്പാദനം ലോക വിപണിയിൽ സന്തുലിതാവസ്ഥ കൊണ്ടുവരും," ഒഐവി പറഞ്ഞു. എന്നാൽ മോശം ഉൽപ്പാദനത്തിന് കാരണം തീവ്രമായ കാലാവസ്ഥ സാഹചര്യങ്ങൾ ആണെങ്കിലും ഇതിനെ കാലാവസ്ഥ വ്യതിയാനമായി കണക്കാക്കാൻ സംഘടന തയ്യാറായില്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും