WORLD

ഷി തന്നെ സര്‍വാധിപന്‍; മൂന്നാംതവണയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി

ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ തലവനായും ഷി നിയമിതനായി

വെബ് ഡെസ്ക്

ഒരു നേതാവിന് രണ്ട് ഘട്ടം മാത്രമെന്ന രണ്ട് പതിറ്റാണ്ടായുള്ള കീഴ്വഴക്കം അവസാനിപ്പിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ചൈനയുടെ സര്‍വാധികാരവും ഉറപ്പിച്ച് മൂന്നാം തവണയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് തിരഞ്ഞെടുക്കപ്പെട്ടു. സിപിസിയുടെ ഞായറാഴ്ച നടന്ന സെൻട്രൽ കമ്മിറ്റി ആദ്യ പ്ലീനറി സെഷനിലാണ് ഷി ജിൻപിങ്ങിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതോടെ മാവോ സെതൂങ്ങിന് ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവെന്ന സ്ഥാനം ഷി ഉറപ്പിച്ചു. പാർട്ടിയുടെ നേതൃ സ്ഥാനത്തിന് പുറമെ ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ തലവനായും ഷി നിയമിതനായി. ചൈനയുടെ പ്രസിഡന്റായി മൂന്നാം തവണയും 69കാരനായ ഷി തന്നെ എത്തുമെന്ന് ഉറപ്പാണ്. മാർച്ചിൽ നടക്കുന്ന സർക്കാരിന്റ വാർഷിക നിയമനിർമ്മാണ സമ്മേളനത്തിലാകും ഔദ്യോഗിക പ്രഖ്യാപനം.

ചൈനയെ ഒരു നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് ഷി പ്രതികരിച്ചു. "ലോകമില്ലാതെ ചൈനയ്ക്ക് വികസിക്കാൻ കഴിയില്ല. അതുപോലെ ചൈനയെ ലോകത്തിനും ആവശ്യമാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും ദീർഘകാല സാമൂഹിക സ്ഥിരതയുമെന്ന രണ്ട് അത്ഭുതങ്ങളാണ് 40 വർഷത്തിലേറെയായി നീണ്ട് നിൽക്കുന്ന നവീകരണങ്ങൾക്കും തുറന്ന പ്രവർത്തനങ്ങൾക്കും ഒടുവിൽ ചൈന നേടിയെടുത്തത്" - ഷി ജിന്‍പിങ് പറഞ്ഞു.

പാർട്ടിയുടെ ഷാങ്ഹായ് മുൻ മേധാവിയും ഷിയുടെ വിശ്വസ്തനുമായ ലി ക്വിയാങ്ങാകും ചൈനയുടെ പ്രധാനമന്ത്രി. മാർച്ചിൽ നടക്കുന്ന യോഗത്തിൽ ഔദ്യോഗികമായി ചുമതലയേൽക്കും.

മാവോയല്ലാതെ മറ്റൊരു ആധുനിക ചൈനീസ് ഭരണാധികാരിക്കും ലഭിക്കാത്ത അധികാര കേന്ദ്രീകരണമാണ് ഒരു ദശാബ്ദം നീണ്ട ഭരണത്തിനിടയിൽ ഷി നേടി എടുത്തത്. മാവോയുടെ പ്രത്യയശാസ്ത്രം പോലെ ഷിയുടെ പേരിലും പുതിയ ഒരെണ്ണം കോൺഗ്രസിൽ രൂപീകരിക്കപെടുമോ എന്ന് നിരീക്ഷകർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത് ഉണ്ടായില്ല. അതേസമയം ചൈനീസ് രാഷ്ട്രത്തിന്റെ നവോത്ഥാനത്തിന് ഷി ജിൻപിങ്ങിന്റെ മാർഗനിർദ്ദേശങ്ങൾ വഴിയൊരുക്കിയെന്ന് പാർട്ടി കോൺഗ്രസ് അഭിപ്രായപ്പെട്ടു.

സിപിസി സ്റ്റാന്‍ഡിംഗ് കമ്മിറ്റി

പുതുതായി തിരഞ്ഞെടുത്ത സിപിസിയുടെ സെൻട്രൽ കമ്മിറ്റിയിൽ 205 അംഗങ്ങളെയും 171 ഇതര അംഗങ്ങളെയും തിരഞ്ഞെടുത്തു. കൂടാതെ പുതുതായി രൂപീകരിച്ച സെൻട്രൽ കമ്മിഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷനിലേക്ക് 133 പേരെയും തിരഞ്ഞെടുത്തു. പാർട്ടിയുടെ ഏറ്റവും വലിയ അധികാര സമിതിയായ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഷി ജിൻപിംഗ്, ലി ക്വിയാങ്, ഷാവോ ലെജി, വാങ് ഹുനിംഗ്, കായ് ക്വി, ഡിംഗ് സ്യൂക്സിയാങ്, ലി സി എന്നിവരാണ്.ഷി ജിൻപിംഗ്, ലി ക്വിയാങ്, ഷാവോ ലെജി, വാങ് ഹുനിംഗ്, കായ് ക്വി, ഡിംഗ് സ്യൂക്സിയാങ്, ലി ഷി എന്നിവരെയും തിരഞ്ഞെടുത്തു.

ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ നടന്ന കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ 2,338 പ്രതിനിധികളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും ഉൾപ്പെടെ പങ്കെടുത്തു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്