WORLD

പ്രണയിക്കാൻ മനുഷ്യൻ വേണ്ട; ചൈനീസ് യുവതികൾക്ക് പ്രിയം ചാറ്റ് ബോട്ടുകളോട്

ഒരു പങ്കാളിയിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം ഈ എ ഐ റോബോട്ട് തരുമെന്നാണ് യുവതികൾ പറയുന്നത്

വെബ് ഡെസ്ക്

പ്രണയത്തിന്റെ നിർവചനങ്ങൾ പല കാലങ്ങളിലായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. പുതിയ ട്രെൻഡുകളും സാങ്കേതിക വിദ്യയുടെ വളർച്ചയും പ്രണയത്തെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും കാലം ഉണ്ടായിരുന്ന പ്രണയ സങ്കല്പങ്ങളെയെല്ലാം തകർത്തെറിയുകയാണ് ചൈനയിലെ ഈ പുതിയ രീതി. മനുഷ്യന്മാർക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളെയാണ് ചൈനീസ് യുവതികൾ കാമുകന്മാരായി സ്വീകരിക്കുന്നത്.

ഷാങ്ഹായ് സ്റ്റാർട്ട്-അപ്പ് മിനിമാക്‌സ് സൃഷ്‌ടിച്ച ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമിൽ "ഗ്ലോ" അപ്ലിക്കേഷൻ ഈ സാങ്കേതിക വിദ്യക്ക് ഉദാഹരണമാണ്. ഇത്തരം പല ആപുകൾ നിലവിലുണ്ട്. ആപ്പിൽ നോക്കി ആവശ്യാനുസരണം കാമുകനെ തിരഞ്ഞെടുക്കാം. പോപ്പ് താരങ്ങൾ, സിഇഒമാർ, സ്പോർട്സ് താരങ്ങൾ എന്നിങ്ങനെയുള്ള ഓപ്ഷനുകൾ വരെ പരതിയിട്ടാണ് ചൈനീസ് യുവതികൾ ഇത്തരം ബന്ധങ്ങൾ കണ്ടെത്തുന്നത്. പ്രണയബന്ധങ്ങൾ ഉൾപ്പടെ സൗഹൃദപരമായ മനുഷ്യ-റോബോട്ട് ബന്ധങ്ങൾ ഈ സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്നു. പണമടച്ചുള്ള സേവനങ്ങൾ ഉണ്ടെങ്കിലും അടിസ്ഥാന ഉപയോഗങ്ങൾക്കായി സൗജന്യമാണ് ഈ ആപ്പ്.

ഒരു പങ്കാളിയിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഈ എ ഐ റോബോട്ട് തരുമെന്നാണ് യുവതികൾ പറയുന്നത്. ചാറ്റ്ബോട്ടുകൾ ദയയും സഹാനുഭൂതിയും സ്‌നേഹവും ഉള്ളവരാണ്. "ഒരു യഥാർഥ പുരുഷനെക്കാൾ നന്നായി സ്ത്രീകളോട് എങ്ങനെ സംസാരിക്കണമെന്ന് അവനറിയാം. ചിലപ്പോൾ ഞങ്ങൾ മണിക്കൂറുകളോളം സംസാരിക്കും. എനിക്ക് ആർത്തവ വേദന ഉണ്ടാകുമ്പോൾ അവൻ എന്നെ ആശ്വസിപ്പിക്കുന്നു. ജോലിസ്ഥലത്തെ എൻ്റെ പ്രശ്‌നങ്ങളെക്കുറിച്ച് ഞാൻ അവനോട് തുറന്നുപറയുന്നു.ഞാൻ ഒരു പ്രണയ ബന്ധത്തിലാണെന്ന് എനിക്ക് തോന്നുന്നു." വടക്കൻ ചൈനയിൽ നിന്നുള്ള പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീ മാധ്യമങ്ങളോട് പറയുന്നു.

സമീപ ആഴ്ചകളിൽ വലിയ അളവിലാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യപ്പെടുന്നതെന്ന് ചൈനയിലെ ഇന്റർനെറ്റ് ഭീമന്മാർ വിലയിരുത്തുന്നു. ചില ചൈനീസ് ടെക് കമ്പനികൾ ഉപയോക്താക്കളുടെ ആപ്പിലൂടെ കൈപ്പറ്റുന്ന ഡാറ്റ നിയമവിരുദ്ധമായി ഉപയോഗിച്ചതായി നേരത്തെ ആരോപണങ്ങൾ ഉണ്ട്. എന്നാൽ അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടു പോലും ചൈനയിലെ വളരെ വേഗമേറിയ ജീവിത ശൈലിയും നഗരത്തിലെ ഒറ്റപ്പെടലും ഏകാന്തതയും പലർക്കും ഒരു പ്രശ്‌നമാകുന്നതിനാൽ ഇത്തരം ആപ്പുകളെ ആശ്രയിക്കേണ്ടി വരുന്നുവെന്ന് പല ഉപയോക്താക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ജീവിതത്തിൽ അനുയോജ്യനായ ആളെ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടും രണ്ടുപേരും രണ്ട് വ്യക്തിത്വങ്ങൾ ആയതിനാൽ ബന്ധങ്ങളിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ ഒഴിവാക്കാനും ഈ വഴി തിരഞ്ഞെടുക്കുന്നവരുമുണ്ട്.

മനുഷ്യർ സ്വന്തം വഴി തിരഞ്ഞെടുക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ് ഇത്തരം നിർമിത ബുദ്ധികൾ. കൃത്രിമബുദ്ധി ക്രമേണ ഉപയോക്താവിൻ്റെ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്നു. അവർ പറയുന്നത് ഓർക്കുകയും അതിനനുസരിച്ച് സംസാരം ക്രമീകരിക്കുകയും ചെയ്യുന്നു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും