WORLD

റഷ്യൻ ആക്രമണത്തിന് പിന്നാലെ കൂടുതൽ ദീർഘദൂര മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ആവശ്യപ്പെട്ട് സെലൻസ്കി

വെബ് ഡെസ്ക്

ശനിയാഴ്ച റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിനു പിന്നാലെ കൂടുതൽ ദീർഘദൂര മിസൈലുകൾക്കും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും വേണ്ടിയുള്ള അഭ്യർഥന ശക്തമാക്കി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. കഴിഞ്ഞ ദിവസം സപ്പോറിഷ്യ നഗരത്തിന് സമീപമുള്ള വിൽനിയൻസ്‌ക് പട്ടണത്തിന് നേരെ നടന്ന വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 37 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു , യുക്രെയ്ൻ നഗരങ്ങളെ സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം റഷ്യൻ മിസൈൽ ലോഞ്ചറുകൾ നശിപ്പിക്കുകയും ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയുമാണെന്ന സെലെൻസ്കിയുടെ പ്രതികരണം.

രണ്ട് മിസൈലുകൾ നഗരത്തിൽ പതിച്ചതായും അടിസ്ഥാന സൗകര്യങ്ങൾക്കും ഒരു കടയ്ക്കും പാർപ്പിട കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായുമാണ് യുക്രെയ്‌ന്റെ വിശദീകരണം

“നമ്മുടെ നഗരങ്ങളും ആളുകളും റഷ്യൻ വ്യോമാക്രമണങ്ങളാല്‍ ദിനേന കഷ്ടപ്പെടുന്നു. റഷ്യൻ മിസൈൽ ലോഞ്ചറുകൾ നശിപ്പിക്കുക, യഥാർഥ ദീർഘദൂര ശേഷി ഉപയോഗിച്ച് ആക്രമണം നടത്തുക, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്നീ വഴികളാണ് അതിനെ മറികടക്കാനുള്ള വഴികൾ" ടെലിഗ്രാമിൽ പങ്കുവച്ച സന്ദേശത്തിൽ യുക്രെയ്ൻ പ്രസിഡന്റ് കുറിച്ചു. റഷ്യയുടെ ആക്രമണത്തിൽ തകർന്ന വിൽനിയൻസ്കിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു സെലൻസ്കിയുടെ പോസ്റ്റ്.

രണ്ട് മിസൈലുകൾ നഗരത്തിൽ പതിച്ചതായും അടിസ്ഥാന സൗകര്യങ്ങൾക്കും ഒരു കടയ്ക്കും പാർപ്പിട കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായുമാണ് യുക്രെയ്‌ന്റെ വിശദീകരണം. റഷ്യയാകട്ടെ ആക്രമണത്തെ കുറിച്ച് പരസ്യപ്രതികരണം നടത്തിയിട്ടുമില്ല. യുക്രെയ്ന്റെ പാശ്ചാത്യ സഖ്യകക്ഷികൾ ഇതിനകംതന്നെ നിരവധി ദീർഘദൂര ആയുധങ്ങൾ യുക്രെയ്ൻ സേനയ്ക്ക് നൽകിയിട്ടുണ്ട്. ഫ്രാൻസിന്റെ സ്കാൽപ്പ് മിസൈലുകൾ, യുകെയുടെ സ്റ്റോം ഷാഡോ, അമേരിക്കയുടെ എടിഎസിഎംഎസ് എന്നിവ കൂടാതെ യുഎസ് നിർമിത പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും യുക്രെയ്‌ന്റെ പക്കലുണ്ട്. എന്നാൽ യുക്രെയ്‌ന്റെ പ്രധാന ദായകരായ അമേരിക്കയിൽനിന്നുള്ള ആയുധങ്ങളുടെ വരവ് അടുത്തിടെ കുറഞ്ഞിരുന്നു. യുക്രെയ്ന് ആയുധസഹായം നൽകാനുള്ള ഒരു ബിൽ കോൺഗ്രസിൽ കുടുങ്ങിയതോടെയായിരുന്നു സംഭവം.

എന്നാൽ, ഏറെ നാളത്തെ ചർച്ചകൾക്ക് ഒടുവിൽ ഏപ്രിലിൽ നിയമം പാസായിരുന്നു. തൊട്ടടുത്തമാസം വ്യോമ പ്രതിരോധ സംവിധാനങ്ങളും ദീർഘദൂര മിസൈലുകളും യുക്രെയ്നിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ വെടികോപ്പുകളുടെയും വ്യോമ പ്രതിരോധ മിസൈലുകളുടെയും കുറവ്, യുക്രെയ്നിൽ ജീവഹാനിയും റഷ്യയ്ക്ക് പ്രാദേശിക നേട്ടങ്ങൾ ഉണ്ടാക്കിയെന്നും സെലൻസ്കി ആരോപിച്ചിരുന്നു. യുദ്ധം വിജയിക്കാൻ കൂടുതൽ പിന്തുണയും സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?