WORLD

യുക്രെയ്ന്റെ ഭൂപ്രദേശം വിട്ടുനല്‍കി ഒരു സമാധാന കരാറിനും തയ്യാറല്ല: സെലന്‍സ്കി

പാശ്ചാത്യ രാജ്യങ്ങളോട് കൂടുതല്‍ സൈനിക സഹായങ്ങള്‍ വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് സെലന്‍സ്കി

വെബ് ഡെസ്ക്

രാജ്യത്തിന്റെ ഭൂപ്രദേശം വിട്ടുകൊടുത്ത് റഷ്യയുമായി ഒരു സമാധാന കരാറിന്റേയും ഭാഗമാകാനില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. അതിര്‍ത്തിയില്‍ വിട്ടുവീഴ്ച ചെയ്തുള്ള ഒരു ഇടപെടലുകളേയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുടിനുമായി യാതൊരുവിധ ഒത്തുതീര്‍പ്പുകള്‍ക്കുമില്ലെന്ന് സെലന്‍സ്കി ആവര്‍ത്തിച്ചു. ''റഷ്യ ആക്രമണങ്ങള്‍ മൂര്‍ച്ച കൂട്ടിയാലും ചെറുത്ത് നില്‍ക്കുവാന്‍ യുക്രെയ്‌ന് സാധിക്കും.നമ്മുടെ നിലനില്‍പ്പ്, നമ്മുടെ ഐക്യമാണ്'' - സെലന്‍സ്കി യുക്രെയ്ന്‍ ജനതയോട് പറഞ്ഞു.

യുക്രെയ്ന് കൂടുതല്‍ സൈനിക സഹായം നല്‍കണമെന്ന ആവശ്യം സെലന്‍സ്കി ആവര്‍ത്തിച്ചു. '' റഷ്യക്കെതിരെ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം മാത്രമെ സമാധാനം കൊണ്ടുവരികയുള്ളൂ. ആയുധങ്ങള്‍ കൊണ്ടുള്ള ഭാഷ മാത്രമെ അവര്‍ക്ക് മനസിലാകൂ' - സെലന്‍സ്കി പറഞ്ഞു.

കൂടുതല്‍ ആയുധ സഹായം ലഭ്യമാകുന്നതിനും അന്താരാഷ്ട്ര സഹായം ഉറപ്പാക്കുന്നതിനുമായി സെലന്‍സ്കി കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ജര്‍മനി, ബ്രിട്ടന്‍, യുഎസ് എന്നിവരയച്ച യുദ്ധ ടാങ്കുകള്‍ ഇതുവരെയും യുക്രെയ്നില്‍ എത്തിച്ചേര്‍ന്നിട്ടില്ല.

റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബലാറസില്‍ നിന്നും ഭീഷണിയുളളതായി സെലന്‍സ്‌കി പറയുന്നു. യുക്രെയ്ന്‍ സൈന്യം ബലാറസ് അതിര്‍ത്തി കടന്നാല്‍, റഷ്യയ്ക്കൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യുമെന്ന് ബലാറസ് നേതാവ് അലക്‌സാന്‍ഡര്‍ ലുക്കാഷെന്‍കോ ഭീഷണിപ്പെടുത്തിയതായും സെലന്‍സ്‌കി പറഞ്ഞു. ബലാറസിനെ ഉപയോഗപ്പെടുത്തി റഷ്യ യുദ്ധം ചെയ്യുന്നത് തെറ്റാണെന്ന് സെലന്‍സ്കി വ്യക്തമാക്കി.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി