വെബ് ഡെസ്ക്
ഷാങ്ഹായ് മെട്രോ-ചൈന
508 സ്റ്റേഷനുകളുള്ള ലോകത്തിലെ ഏറ്റവും വലിയ മെട്രോയാണ് 1993ല്‍ ആരംഭിച്ച ഷാങ്ഹായ് മെട്രോ
ബീജിംഗ് സബ് വെ - ചൈന
1969 ഒക്ടോബര്‍ 1 ന് ആരംഭിച്ച ബീജിങ് സബ് വെയില്‍ 60 ട്രാന്‍സ്ഫര്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 394 മെട്രോ സ്റ്റേഷനുകളുണ്ട്. സഞ്ചരിക്കുന്ന ആകെ ദൈര്‍ഘ്യം 678.2 കിലോമീറ്റർ.
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോ
1890കളില്‍ പ്രവര്‍ത്തനം ആരംഭിച്ച ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭൂഗര്‍ഭ മെട്രോയാണ്. ഭൂഗര്‍ഭ മെട്രോയെന്നാണ് അറിയപ്പെടുന്നതെങ്കിലും മെട്രോയുടെ 45 ശതമാനം മാത്രമേ ഭൂമിക്കടിയിലുള്ളൂ. 402 കിലോമീറ്റര്‍ നീളമുള്ള ഇത് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നാലാമത്തെ മെട്രോ സ്‌റ്റേഷനാണ്.
ഗ്വാങ്ഷു മെട്രോ - ചൈന
1997ല്‍ ആരംഭിച്ച മെട്രോ, 607 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാമത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ സംവിധാനമാണ്. പ്രതിദിന യാത്രക്കാര്‍ ഏകദേശം 80 ലക്ഷമാണ്.
ന്യൂയോര്‍ക്ക് സിറ്റി സബ് വേ - യുണൈറ്റഡ് സ്റ്റേറ്റ്‌സ്
ന്യൂയോര്‍ക്ക് സിറ്റി സബ് വേ 1904 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. എട്ടാമത്തെ ഏറ്റവും പഴയ സബ് വേയായി ഇത് കണക്കാക്കപ്പെടുന്നു. 399 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത് ലോകത്തിലെ അഞ്ചാമത്തെ ദൈര്‍ഘ്യമേറിയ മെട്രോ സംവിധാനമാണ്.
ഡല്‍ഹി മെട്രോ - ഇന്ത്യ
2002ല്‍ ആരംഭിച്ച ഇന്ത്യയിലെ ഡല്‍ഹി മെട്രോയ്ക്ക് 389 കിലോമീറ്റര്‍ നീളമുണ്ട്, ലോകത്തിലെ എട്ടാമത്തെ നീളമേറിയ മെട്രോ സംവിധാനമാണിത്. 2018 ലെ കണക്കുകള്‍ പ്രകാരം ഡല്‍ഹി മെട്രോയുടെ വാര്‍ഷിക യാത്രക്കാരുടെ എണ്ണം 900 ദശലക്ഷത്തിലധികമാണ്.
മോസ്‌കോ മെട്രോ - റഷ്യ
236 സ്റ്റേഷനുകളുള്ള മെട്രോയാണ് മോസ്‌കോ മെട്രോ. ദൈര്‍ഘ്യം 397.3 കിലോമീറ്ററാണ്. മോസ്‌കോ മോണോ റെയിലും മോസ്‌കോ സെന്‍ട്രല്‍ സര്‍ക്കിളും ഉള്‍പ്പെടുത്തിയാല്‍ 456 കിലോമീറ്റര്‍ നീളമുണ്ടാകും.
വുഹാന്‍ മെട്രോ - ചൈന
2004ല്‍ സ്ഥാപിതമായ വുഹാന്‍ മെട്രോ ലോകത്തിലെ എട്ടാമത്തെ വലിയ സബ് വെ സംവിധാനമാണ്. 339 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ ലൈനില്‍ ആകെ 228 സ്റ്റേഷനുകളുണ്ട്.
സിയോള്‍ മെട്രോ - ദക്ഷിണ കൊറിയ
1974ല്‍ തുറന്ന സോള്‍ മെട്രോയില്‍ 315 സ്റ്റേഷനുകളാണുള്ളത്. 340.4 കിലോമീറ്ററാണ് ഇതിന്റെ ആകെ ദൈര്‍ഘ്യം. 1.9 ബില്യണിലധികം വാര്‍ഷിക യാത്രക്കാര്‍ ഒരു വര്‍ഷം യാത്ര ചെയ്യുന്നു.
മാഡ്രിഡ് മെട്രോ - സ്‌പെയിന്‍
2019 ഒക്ടോബര്‍ 17-ന് നൂറാം വാര്‍ഷികം ആഘോഷിച്ച മാഡ്രിഡ് മെട്രോ സംവിധാനം 302 സ്റ്റേഷനുകളുള്ള പത്താമത്തെ വലിയ മെട്രോ റെയിലാണ്. ആകെ നീളം 293 കിലോമീറ്റര്‍.