ഇന്ത്യന്‍ വാഹന വിപണിയുടെ ഭാവി; ഡല്‍ഹി ഓട്ടോ എക്‌സ്‌പോ ആദ്യദിന കാഴ്ചകള്‍

ആദര്‍ശ് ജയമോഹന്‍

മാരുതി സുസുക്കി eVX

കമ്പനിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി. ടൊയോറ്റയുമായി ചേര്‍ന്ന് നിര്‍മിച്ച ആധുനികനായ വാഹനത്തിന് 4.3 മീറ്റര്‍ നീളമുണ്ട്. 550km ഡ്രൈവിങ് റേഞ്ച് നല്‍കുന്ന 60kWh ബാറ്ററിയാകും വാഹനത്തില്‍ ഘടിപ്പിക്കുക.

മാരുതി സുസുക്കി ബ്രെസ സിഎന്‍ജി

എര്‍ട്ടിഗയില്‍ ഉപയോഗിച്ചിരിക്കുന്ന 1.5L എന്‍ജിന്‍ ആയിരിക്കും ഉപയോഗിക്കുക. മോഡലിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. എങ്കില്‍ ഇന്ത്യയിലെ ആദ്യ സിഎന്‍ജി ഓട്ടോമാറ്റിക് വാഹനമാകും ബ്രെസ.

ടാറ്റ ഹാരിയര്‍ ഇവി കണ്‍സെപ്റ്റ്

ആദ്യദിനം എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണമായിരുന്നു ഹാരിയര്‍ ഇവി. ഡ്യുവല്‍ മോട്ടോറുകളും ഓള്‍വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയുമായി വാഹനം 2024ല്‍ വിപണിയിലെത്തുമെന്നാണ് സൂചന.

ടാറ്റ സിയറ ഇവി കണ്‍സെപ്റ്റ്

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റില്‍ നിന്നുമാറി സിയറ ഇവിയുടെ അഞ്ച് ഡോര്‍ പ്രോട്ടോടൈപ്പാണ് ടാറ്റ ഇക്കുറി പ്രദര്‍ശിപ്പിച്ചത്. 2025ഓടെ വാഹനം വിപണിയിലെത്തുമെന്നാണ് സൂചന.

ടാറ്റ കര്‍വ് കൂപ്പെ

അടുത്ത വര്‍ഷത്തോടെ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന് ടര്‍ബോ പെട്രോള്‍ ഓപ്ഷനും ലഭ്യമാകുമെന്ന് സൂചനയുണ്ട്.

ടാറ്റ പഞ്ച് സിഎന്‍ജി. അള്‍ട്രോസ് സിഎന്‍ജി

പഞ്ച് എസ് യു വിയുടെയും ആള്‍ട്രോസ് ഹാച്ച്ബാക്കിന്റെയും സിഎന്‍ജി പതിപ്പുകളും ടാറ്റ പ്രദര്‍ശിപ്പിച്ചു. ടിയാഗോ, ടിഗോര്‍ സിഎന്‍ജി മോഡലുകളിലെ 1.2-ലിറ്റര്‍, ത്രീ-സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് രണ്ടു മോഡലിനും ലഭ്യമാക്കുക.

ടാറ്റ അള്‍ട്രോസ് റെയ്‌സര്‍

എക്‌സ്‌പോയിലെ മറ്റൊരു പ്രധാന ആകര്‍ഷണമായിരുന്നു ടാറ്റ അള്‍ട്രോസ് റെയ്‌സര്‍. കറുപ്പ് കോണ്‍ട്രാസ്റ്റിംഗ് ആക്സന്റുകളോടെ ചുവപ്പ് നിറമുള്ള വാഹനത്തിന് നെക്‌സോണില്‍ നിന്നുള്ള 120 എച്ച്പി, 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാകും കരുത്തേകുക.

ഹ്യുണ്ടായ് അയോണിക് 6

ഹ്യുണ്ടായിയുടെ ഓള്‍ ഇലക്ട്രിക് സെഡാന്‍. ഡ്യുവല്‍ മോട്ടോര്‍, സിംഗിള്‍ മോട്ടോര്‍ പതിപ്പുകളില്‍ വാഹനം ലഭ്യമാകും. 53kWh, 77kWh എന്നീ ബാറ്ററി ഓപ്ഷനുകളും ലഭ്യമാക്കും.

എംജി ഹെക്ടര്‍ & ഹെക്ടര്‍ പ്ലസ്

അഡാസ് സംവിധാനങ്ങളും പുതുക്കിയ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനും. 14.73 മുതല്‍ 20.8 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.

എംജി മിഫ 9

എംജിയുടെ ഓള്‍ ഇലക്ട്രിക് മള്‍ട്ടിപര്‍പ്പസ് വാഹനം. ടൊയോറ്റ വെല്‍ഫയറിനെക്കാള്‍ നീളമുള്ള വാഹനത്തില്‍ 90kWh ബാറ്ററിയും 245ബിഎച്ച്പി കരുത്തുമുള്ള ഇലക്ട്രിക് മോട്ടോറുമുണ്ട്. 440 കിലോമീറ്ററാണ് ഡ്രൈവിങ് റേഞ്ച്.

എംജി4

എംജി മോട്ടോഴ്‌സിന്റെ ഓള്‍ ഇലക്ട്രിക് പിന്‍വീല്‍ ഡ്രൈവ് ഹാച്ച്ബാക്ക്. 51kWh, 64kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് വാഹനത്തിന് നല്‍കുക. 350, 452 എന്നിങ്ങനെയാകും മോഡലുകളുടെ ഡ്രൈവിങ് റേഞ്ച്.

എംജി5

156 ബിഎച്ച്പി കരുത്തും 256 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് സ്‌റ്റേഷന്‍ വാഗന്‍. 61kWh ബാറ്ററി പാക്കുള്ള വാഹനത്തിന് 402കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ച് ലഭിക്കും.

എംജി eMG6

D സെഗ്മെന്റ് ഹൈബ്രിഡ് സെഡാന്‍. 1.5L ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോര്‍ കൂടിച്ചേര്‍ന്ന് 305ബിഎച്ച്പി കരുത്തും 480 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

എംജി eHS

എംജിയുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്‌യുവി. 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 254 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു.

എംജി മാര്‍വെല്‍ ആര്‍

ആഗോളതലത്തില്‍ ശ്രദ്ധേയമായ ഓള്‍ ഇലക്ട്രിക് എസ്‌യുവി. ഇരട്ടമോട്ടോറുകളുള്ള പിന്‍വീല്‍ ഡ്രൈവ് വാഹനം 178എച്ച്പി കരുത്തും 410എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും

കിയ EV9 കണ്‍സെപ്റ്റ്

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി EV9ന്റെ പ്രോട്ടോടൈപ്പ് കിയ അവതരിപ്പിച്ചു. 2023അവസാനത്തോടുകൂടി നിര്‍മാണം ആരംഭിക്കുമെന്നാണ് സൂചന.

കിയ കാര്‍ണിവല്‍

KA4 എന്ന് പേര് നല്‍കിയിട്ടുള്ള കാര്‍ണിവലിന്റെ ഫെയ്സ് ലിഫ്റ്റ് പതിപ്പ്. അഡാസ് സംവിധാനങ്ങള്‍, 12.3 ഇഞ്ച് ഇരട്ട ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. 2.2ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പുതിയ മോഡലിലും തുടരും.

ബിവൈഡി സീല്‍

ടെസ്ല മോഡല്‍ 3യോട് സമാനമായ ഇലക്ട്രിക് സെഡാന്‍. 61.4kWh, 82.5kWh എന്നിങ്ങനെ ബാറ്ററി പാക്കുകളില്‍ സിംഗിള്‍,ഡ്യുവല്‍ മോട്ടോറുകളില്‍ വാഹനം ലഭ്യമായേക്കും. 2023ന്റെ അവസാന പാദത്തില്‍ വാഹനം ഇന്ത്യയിലെത്തുമെന്നാണ് സൂചന.

ലെക്‌സസ് LM300h

ടൊയോറ്റ വെല്‍ഫയറിന്റെ ലെക്‌സസ് പതിപ്പെന്ന് LM300h. 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഇരട്ട മോട്ടോറുകളും ചേര്‍ന്ന ഹൈബ്രിഡ് വാഹനമാണ് LM300h.

ലെക്‌സസ് RX

2023മാര്‍ച്ച് മാസത്തോടെ വാഹനം ഇന്ത്യയിലെത്തുമെന്നാണ് സൂചന. RX 350h ലക്ഷ്വറി, RX 500h F സ്‌പോര്‍ട്ട് പെര്‍ഫോമന്‍സ് എന്നീ രണ്ടു വേരിയന്റുകള്‍ വാഹനത്തിനുണ്ട്.

ലെക്‌സസ് LF30, LF-Z ഇലക്ട്രിക് കണ്‍സെപ്റ്റ്

ഡ്യുവല്‍ മോട്ടോറുകളോടുകൂടിയ ഓള്‍വീല്‍ ഡ്രൈവ് സംവിധാനം LF30 ക്കും, നാല് മോട്ടോറുകളോടുകൂടിയ ഓള്‍വീല്‍ ഡ്രൈവ് സംവിധാനം LF-Zനും ഉണ്ടാകും.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 എസ്യുവി

ഇന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള ലാന്‍ഡി ക്രൂയിസറിന്റെ പുതിയ പതിപ്പ്. 10സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോഡിയാക്കിയ 3.3 ലിറ്റര്‍ V6 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് എസ് യു വിക്ക് കരുത്ത് പകരുന്നത്.

ടൊയോട്ട bZ4X ഇലക്ട്രിക് എസ്യുവി

ആധുനികമായ ഡിസൈനും ഫീച്ചേഴ്‌സുമാണ് പ്രധാന സവിശേഷത. സിംഗിള്‍ മോട്ടോര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ്, ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് എന്നിങ്ങനെ ആഗോളതലത്തില്‍ രണ്ട് വേരിയന്റുകളില്‍ വാഹനം ലഭ്യമാകും.