നിങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയിൽ ഉഗ്രന്‍ കാറുകള്‍ ഇതാ...

വെബ് ഡെസ്ക്

കാറുകള്‍ വാങ്ങുമ്പോള്‍ അവയുടെ ഡിസൈനും മൈലേജും മാത്രം നോക്കിയാല്‍ പോരാ. മറിച്ച്, അവയുടെ സേഫ്റ്റി ഫീച്ചറുകളും എയര്‍ബാഗുകളുടെ എണ്ണവും നോക്കണം

Sergejs Rahunoks

ഹ്യുണ്ടായി ഗ്രാന്റ് ഐ10 നിയോസ് എസ്റ്റ

7.95 ലക്ഷം മുതല്‍ 8.51 ലക്ഷം വരെയാണ് ഈ മോഡലിന്റെ വില. സുരക്ഷയ്ക്കായി ആറ് എയര്‍ ബാഗുകളുള്ള ഹ്യുണ്ടായുടെ ഗ്രാന്റ് ഐ10 നിയോസ് എസ്റ്റ, ഇന്ത്യയിലെ തന്നെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ബ്രാന്റുകളിലൊന്നാണ്

ബെലനോ സീറ്റ ട്രിം

8.39 ലക്ഷം മുതല്‍ 9.88 ലക്ഷം വരെയാണ് ഇതിന്റെ വില വരുന്നത്. സിഎന്‍ജി പവര്‍ ട്രെയിനിനോടൊപ്പം ആറ് എയര്‍ബാഗുകളാണ് ഇവയ്ക്ക് വരുന്നത്

കിയാ കാരന്‍സ്

ഇക്കൂട്ടത്തിലെ ഏക മള്‍ട്ടി പര്‍പ്പസ് കാരിയര്‍ ആണിവ. 10.45 ലക്ഷം മുതല്‍ 18.90 ലക്ഷം രൂപയാണ് ഇതിന്റെ വില. ആറ് എയര്‍ ബാഗുകളാണ് ഇവയ്ക്ക് ഉള്ളത്

കിയാ സെല്‍ട്ടോസ്

ഈ ബ്രാന്റിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗുകള്‍ ലഭ്യമാണ്. 10.89 ലക്ഷം മുതല്‍ 19.65 ലക്ഷം വരെയാണ് ഇതിന്റെ വില

ക്രെറ്റ

ക്രെറ്റയുടെ എല്ലാ റേഞ്ചില്‍ വരുന്ന മോഡലുകളിലും 6 എയര്‍ ബാഗുകള്‍ വരാറുണ്ട്. 10.87 ലക്ഷം മുതല്‍ 19.21 ലക്ഷം വരെയാണ് ഇതിന്റെ വില.

ടൊയോട്ടൊ ഗ്ലാന്‍സ

ജി ട്രിമ്മും വി ട്രിമ്മും വരുന്ന ടൊയോട്ടൊ ഗ്ലാന്‍സയുടെ മോഡലുകളില്‍ ആറ് എയര്‍ ബാഗുകള്‍ വരുന്നുണ്ട്. 8.63 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് ഈ മോഡലുകളുടെ വില