വെബ് ഡെസ്ക്
വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്
മഴയുള്ള സമയം മരങ്ങളും മറ്റ് ഇലക്ട്രിക് ലൈനുകളും ഇല്ലാത്ത റോഡരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് മാത്രം പാർക്ക് ചെയ്യുക
മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുക. ഇത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കാം
മഴക്കാലത്ത് മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ പാർക്ക് ചെയ്യരുത്
അടിയന്തിര സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിന്നുപോയാൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യരുത്, പകരം വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കുക
ബ്രേക്കിനകത്ത് വെള്ളം കയറിയാൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടി ഫസ്റ്റ് ഗിയറിൽ വാഹനമോടിക്കുക. പിന്നീട് ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ച ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തുക
വെള്ളത്തിലൂടെ പോകുമ്പോൾ ഏസി ഓഫ് ചെയ്യുക
മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടാൻ സാധ്യതയുണ്ട്. അതിനാൽ മുൻകൂട്ടി യാത്രതിരിക്കുക
പാർക്ക് ചെയ്ത വാഹനത്തിൽ വെള്ളം കയറിയാൽ ഒരിക്കലും സ്റ്റാർട്ടാക്കരുത്. എത്രയും വേഗം സർവ്വീസ് സെന്ററിൽ അറിയിക്കുക
മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക
വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങൾ, ഇലക്ട്രിയ്ക്കൽ മെക്കാനിക്കൽ ഭാഗങ്ങൾ എന്നിവയിട്ട് ക്ഷമത ഉറപ്പ് വരുത്തുക