ഇടിപരീക്ഷ പാസായവര്‍, ഭാരത് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ വാഹനങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഏറ്റവും സുരക്ഷിതമായ അഞ്ച് എസ് യു വികള്‍ ഏതെല്ലാമാണെന്നറിയാം.

ഇതുവരെ എട്ടു വാഹനങ്ങളാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തപ്പെട്ടത്.

സുരക്ഷയില്‍ ടാറ്റയുടെ വാഹനങ്ങള്‍ അഞ്ചില്‍ അഞ്ച് സ്റ്റാറും കരസ്ഥമാക്കിയപ്പോള്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ബസാള്‍ട്ട് നാലു സ്റ്റാറും നേടി

ഭാരത് എന്‍സിഎപി പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് എസ് യു വികള്‍ ഏതെല്ലാമാണെന്നറിയാം.

ടാറ്റ പഞ്ച് ഇ വി

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ അഞ്ച് സ്റ്റാര്‍ നേടിയ വാഹനമാണ് പഞ്ച് ഇ വി എന്ന മൈക്രോ എസ് യു വി.

ടാറ്റ കര്‍വ്

ടാറ്റ കര്‍വിന്റെ ഉയര്‍ന്ന വകഭേദമായ അക്കംപ്ലിഷ്ഡ്+ ഡീസല്‍ മാനുവല്‍ 32ല്‍ 29.5 പോയിന്റ് നേടിക്കൊണ്ട് കര്‍വിന്റെ ഐസിഇ വകഭേദം മുതിര്‍ന്നവരുടെ സുരക്ഷ ക്രാഷ് ടെസ്റ്റ് പൂര്‍ത്തിയാക്കി.

ടാറ്റ ഹാരിയര്‍

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും സ്‌റ്റൈലിഷായ ഈ എസ് യു വി യ്ക്ക് ഭാരത് എന്‍ സി എ പി പരീക്ഷയിലും അഞ്ച് സ്റ്റാറുകള്‍ നേടാന്‍ കഴിഞ്ഞു. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 30.08 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 44.54 പോയിന്റുമാണ് ഹാരിയറിനു ലഭിച്ചത്.

2023 ലാണ് പുതുമാറ്റങ്ങളുമായി ടാറ്റ ഹാരിയറിനെ വീണ്ടും വിപണിയിലെത്തിച്ചത്.

ടാറ്റ സഫാരി

ടാറ്റയുടെ സഫാരിയ്ക്കും ഭാരത് എന്‍ സി എ പി ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാറും നേടാന്‍ കഴിഞ്ഞു. മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള സുരക്ഷയില്‍ 32 ല്‍ 30.08 ഉം കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള സംരക്ഷണത്തില്‍ 44.54 പോയിന്റുമാണ് സഫാരിയ്ക്കു ലഭിച്ചത്.

ടാറ്റ നെക്സോണ്‍ ഇ വി

നെക്സോണിന്റെ ലോങ്ങ് റേഞ്ച്, മിഡ് റേഞ്ചുകളിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ അഞ്ച് സ്റ്റാര്‍ നേടാന്‍ ഈ വാഹനത്തിനും കഴിഞ്ഞു.