കാറിനുള്‍വശം കൂളാക്കി നിലനിര്‍ത്താം; ചില ചെറിയ കാര്യങ്ങള്‍

വെബ് ഡെസ്ക്

എസി ഓണാക്കുന്നതിന് മുമ്പ് കാറില്‍ നിന്ന് കുടുങ്ങിയ ചൂട് പുറത്തുവിടുന്നത് നല്ലതാണ്. കാറിന്റെ ചില്ലുകള്‍ താഴ്ത്തിവയ്ക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും എസി വേഗത്തില്‍ തണുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കാര്‍ തണലിലോ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് അകലെയോ പാര്‍ക്ക് ചെയ്യുക. നിങ്ങളുടെ എസിയുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നു.

കണ്ടന്‍സര്‍ വൃത്തിയായി സൂക്ഷിക്കാം

കാറിന്റെ എസി കണ്ടന്‍സര്‍ വൃത്തിയായി സൂക്ഷിക്കുക. കാറിനുള്‍വശം തണുപ്പിക്കുന്നതില്‍ എസികളിലെ കണ്ടന്‍സര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പക്ഷേ, പൊടിയും അവശിഷ്ടങ്ങളും കൊണ്ട് അടഞ്ഞുപോയേക്കാം. ഇത് എസിയുടെ കാര്യക്ഷമതയെ ബാധിച്ചേക്കാം.

റീസര്‍ക്കുലേഷന്‍ മോഡ് ഉപയോഗിക്കുക

കാര്‍ എസി ഓണാക്കിയ ശേഷം, എസി പുറത്തെ വായു വലിച്ചെടുക്കുന്നില്ലെന്നും, ക്യാബിനിലെ വായു റീസര്‍ക്കുലേറ്റ് ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാന്‍ റീസര്‍ക്കുലേഷന്‍ മോഡ് ഉപയോഗിക്കുക.

സര്‍വീസിങ് പതിവാക്കുക

സാധ്യമായ ഏറ്റവും മികച്ച കൂളിംഗ് ലഭ്യമാക്കാന്‍ നിങ്ങളുടെ കാര്‍ എസി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കാന്‍ പതിവായി സര്‍വീസ് നടത്തുന്നത് നല്ലതാണ്.

തണുത്ത വായു പുറത്തുപോകുന്നത് തടയുക

കാര്‍ പെട്ടെന്ന് തണുക്കുന്നതിനും അതുപോലെതന്നെ തുടരുന്നതിനുമായി തണുത്ത വായുവും ക്യാബിനിനുള്ളില്‍ നിലനില്‍ക്കുന്നു എന്ന് ഉറപ്പാക്കുക. എല്ലാ വാതിലുകളും പൂര്‍ണ്ണമായി അടച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.

ഫില്‍റ്ററുകള്‍ വൃത്തിയാക്കുക

അടഞ്ഞുപോയ എയര്‍ ഫില്‍ട്ടറുകള്‍ തണുപ്പിന്റെ കാര്യക്ഷമതയെ കുറയ്ക്കും. ഇത് ഇന്ധന ഉപഭോഗം വര്‍ധിപ്പിക്കാനും ഇടയാക്കും.

ഒപ്റ്റിമല്‍ താപനില നിലനിര്‍ത്തുക

കാര്‍ എസിയ ഒപ്റ്റിമല്‍ താപനിലയിലും വേഗതയിലും പ്രവര്‍ത്തിപ്പിക്കുന്നത് മികച്ച കൂളിംഗ് കാര്യക്ഷമത ഉറപ്പാക്കുന്നു. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) പ്രകാരം, 24 ഡിഗ്രി അനുയോജ്യമായ താപനിലയാണ്.

ഓട്ടോമാറ്റിക് മോഡ് ഉപയോഗിക്കുക

കാറില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഉണ്ടെങ്കില്‍, ഓട്ടോമാറ്റിക് മോഡില്‍ കാര്‍ എസി ഉപയോഗിക്കുക.