2022ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് മറഞ്ഞ വാഹനങ്ങള്‍

ആദര്‍ശ് ജയമോഹന്‍

റെനോ ഡസ്റ്റര്‍

ഇന്ത്യയില്‍ കോംപാക്ട് എസ്‌യുവി സെഗ്മെന്റിന് തുടക്കമിട്ട ഡസ്റ്ററിന്റെ ഉത്പാദനം 2022ഫെബ്രുവരിയിലാണ് കമ്പനി അവസാനിപ്പിച്ചത്

ഹ്യുണ്ടായ് എലാന്‍ട്ര

2022 മാര്‍ച്ചിലാണ് മിഡ് സൈസ് സെഡാന്‍ എലാന്‍ട്രയെ വിപണിയില്‍ നിന്ന് ഹ്യുണ്ടായ് പിന്‍വലിച്ചത്.

ഡാറ്റ്‌സണ്‍ ഗോ

കമ്പനി ഇന്ത്യ വിട്ടതുകൊണ്ട് ചെറു ഹാച്ചായ ഗോയും ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ നിരത്തില്‍ നിന്ന് വിട പറഞ്ഞു

ഡാറ്റ്‌സണ്‍ ഗോ പ്ലസ്

ഏഴ് സീറ്റര്‍ സബ് ഫോര്‍ മീറ്റര്‍ എംപിവിയെയും ഏപ്രില്‍ മാസത്തില്‍ കമ്പനി പിന്‍വലിച്ചു

ഡാറ്റ്‌സണ്‍ റെഡി ഗോ

മികച്ച സ്ഥല സൗകര്യവും ഗ്രൗണ്ട് ക്ലിയറന്‍സുമായി എത്തിയ റെഡി ഗോയും ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ നിരത്തില്‍ നിന്ന് വിട വാങ്ങി

ഫോക്‌സ്‌വാഗന്‍ പോളോ

ഇന്ത്യയില്‍ നിരവധി ആരാധകരുണ്ടായിരുന്ന പോളോ ഈ വര്‍ഷം ഏപ്രിലിലാണ് ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞത്

ഹ്യുണ്ടായ് സാന്‍ട്രോ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബജറ്റ് ഹാച്ച്ബാക്കായ സാന്‍ട്രോയെ മെയ് മാസത്തിലാണ് വിപണിയില്‍ നിന്ന് ഹ്യുണ്ടായ് പിന്‍വലിച്ചത്

ഹ്യുണ്ടായ് ഐ10 നിയോസ് ഡീസല്‍

ലിറ്ററിന് 25 കിലോമീറ്റര്‍ ഇന്ധന ക്ഷമതയുള്ള വാഹനത്തെ ജൂലൈ മാസത്തില്‍ കമ്പനി നിര്‍ത്തലാക്കി

ഹ്യുണ്ടായ് ഓറ ഡീസല്‍

ജൂലൈയില്‍ ഐ10 നിയോസിന്റെ ഡീസല്‍ പതിപ്പിനൊപ്പം തന്നെയാണ് ഓറ ഡീസലും പിന്‍വലിച്ചത്

മാരുതി സുസുക്കി എസ് ക്രോസ്

മികച്ച നിര്‍മാണ നിലവാരമുള്ള എസ് ക്രോസിനെ 2022 ഒക്ടോബര്‍ മാസത്തില്‍ കമ്പനി നിര്‍ത്തലാക്കി

ടൊയോറ്റ അര്‍ബന്‍ ക്രൂയ്‌സര്‍

വില്‍പ്പന ചാര്‍ട്ടുകളില്‍ വലിയ നേട്ടമുണ്ടാക്കാനാകാതെ പോയ അര്‍ബന്‍ ക്രൂയ്‌സറിനെ ടൊയോറ്റ നവംബറില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു

മഹീന്ദ്ര അള്‍ട്യൂറാസ്

ടൊയോറ്റ ഫോര്‍ച്യൂണറിന്റെ എതിരാളിയായി മഹീന്ദ്ര അവതരിപ്പിച്ച അള്‍ട്യൂറാസിനെ 2022 ഡിസംബറിലാണ് പിന്‍വലിച്ചത്.