വെബ് ഡെസ്ക്
ഇന്ത്യന്‍ ലൈസന്‍സ് ഉണ്ടായാല്‍ മാത്രം നമുക്ക് മറ്റ് രാജ്യങ്ങളില്‍ വാഹനം ഓടിക്കാന്‍ സാധിക്കില്ല. ഓരോ രാജ്യത്തും ഡ്രൈവിങ് ലൈസന്‍സ് വ്യത്യസ്തമാണ്. എന്നാല്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിക്കാവുന്ന രാജ്യങ്ങളുമുണ്ട്
ന്യൂസിലന്‍ഡ്
ഒരു വര്‍ഷം വരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ന്യൂസിലന്‍ഡില്‍ ഡ്രൈവ് ചെയ്യാവുന്നതാണ്. ഒരു വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റോ ന്യൂസിലന്‍ഡ് ഡ്രൈവിങ് ലൈസന്‍സോ ആവശ്യമാണ്
ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയിലും ഒരു വര്‍ഷം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ന്യൂസൗത്ത് വെയില്‍സ്, ക്വീന്‍സ്‌ലന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ മാത്രമേ ഇത് സ്വീകരിക്കുകയുള്ളൂ
സ്വിറ്റ്സര്‍ലന്‍ഡ്
ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് സ്വിറ്റ്‌സര്‍സലന്‍ഡില്‍ വാഹനം വാടകയ്‌ക്കെടുക്കാവുന്നതാണ്
ഫ്രാന്‍സ്
ഫ്രാന്‍സില്‍ ഇന്ത്യന്‍ ലൈസന്‍സ് സ്വീകരിക്കുന്നതായിരിക്കും. എന്നാല്‍ അത് ഫ്രഞ്ചിലായിരിക്കണമെന്ന് മാത്രം. അതുകൊണ്ട് തന്നെ ഫ്രാന്‍സിലേക്ക് പോകുന്നവര്‍ ലൈസന്‍സ് വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം
ജര്‍മ്മനി
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ആറ് മാസം വരെ ജര്‍മനിയില്‍ ചുറ്റി സഞ്ചരിക്കാം
യുണൈറ്റഡ് കിങ്ഡം
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ഡഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാം
സിംഗപ്പൂര്‍
ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ലൈസന്‍സ് സിംഗപ്പൂരില്‍ ഉപയോഗിക്കാം. എന്നാല്‍ ലൈസന്‍സ് ഇംഗ്ലീഷിലായിരിക്കണം. ഇന്ത്യന്‍ അല്ലെങ്കില്‍ സിംഗപ്പൂര്‍ എംബസിയില്‍ ലൈസന്‍സ് വിവര്‍ത്തനം ചെയ്യാവുന്നതാണ്
ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയില്‍ ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിക്കാവുന്നതാണ്. അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റുണ്ടെങ്കിലേ വാഹനങ്ങള്‍ വാടകയ്ക്ക് ലഭിക്കുകയുള്ളൂ
അമേരിക്ക
ഇംഗ്ലീഷിലുള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് അമേരിക്കയില്‍ സ്വീകരിക്കുന്നതാണ്