ഇലക്ട്രിക് കാറുകളിലെ വേഗ രാജാക്കന്മാർ

വെബ് ഡെസ്ക്

നിലവിലുള്ള പെട്രോൾ, ഡീസൽ വണ്ടികളെ വെട്ടിമാറ്റി ഇലക്ട്രിക് കാറുകളുടെ തേരോട്ടമാണ് ഇനി വരാനിരിക്കുന്നത്. ഈ സെഗ്മെന്റിലെ വേഗരാജാക്കന്മാരെ പരിചയപ്പെടാം

റീമാക് നെവേറ

ലോകത്തെ ഏറ്റവും വേഗത കൂടിയ ഇലക്ട്രിക്ക് കാറാണ് റീമാക് നെവേറ. മണിക്കൂറിൽ 412 കിലോമീറ്ററാണ് നെവേറെയെന്ന വേഗരാജാവിന്റെ ടോപ് സ്പീഡ്. 19 കോടി രൂപയാണ് വില.

നെവേറയ്ക്ക് പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 1.85 സെക്കൻഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഒരൊറ്റ ചാർജിൽ 489 കിലോമീറ്റർ സഞ്ചരിക്കാനും ഇവനാകും

ടെസ്ല റോഡ്സ്റ്റർ

വേഗതയിൽ രണ്ടാം സ്ഥാനം ടെസ്ലയുടെ റോഡ്സ്റ്ററിനാണ്. മണിക്കൂറിൽ 402 കിലോമീറ്റർ വേഗതയാണ് റോഡ്‌സ്‌റ്ററിന്റെ ടോപ് സ്പീഡ്

ആസ്പാർക്ക് ഔൾ

മണിക്കൂറിൽ 400 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ജാപ്പനീസ് കാറിന്റെ വില 26 കോടി രൂപയാണ്

ഡയൂസ് വയാൻ

16 കോടി രൂപ വിലയുള്ള വയാന്റെ നിർമാതാക്കൾ ഓസ്ട്രിയൻ കമ്പനിയായ ഡയൂസാണ്. മണിക്കൂറിൽ 399 കിലോമീറ്ററാണ് ടോപ്‌സ്‌പീഡ്. 16 കോടി രൂപയാണ് വില

പിനിൻഫരീന ബറ്റിസ്റ്റ

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് കാറാണ് ബറ്റിസ്റ്റ. 357 കിലോമീറ്റർ ടോപ് സ്പീഡുള്ള ബറ്റിസ്റ്റയ്ക്ക് പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ 1.79 സെക്കൻഡ് മതി

ലൂസിഡ് എയർ സഫയർ

329 കിലോമീറ്ററാണ് എയർ സഫയറിന്റെ ടോപ് സ്പീഡ്. 1200 ഹോഴ്സ് പവറുള്ള എഞ്ചിനാണ് കാറിലുള്ളത്