വാഹനപ്രേമികൾക്കായി ഇതാ ഇന്ത്യയിലെ കരുത്തുറ്റ എസ്‍യുവികൾ

വെബ് ഡെസ്ക്

സ്പോർട്സ് യുട്ടിലിറ്റി വെഹിക്കിൾ (എസ്‍യുവി) എന്നും വാഹനപ്രേമികളുടെ ഇഷ്ട വാഹനമാണ്. യാത്ര ചെയ്യാനുള്ള സുഖം കൊണ്ട് മാത്രമല്ല, ഓഫ് റോഡ് യാത്രകൾക്കും എസ്‍യുവി നൽകുന്ന അനുഭവം വേറെയാണ്. എസ്‌യുവികൾ നിലവിൽ ഇന്ത്യൻ വിപണിയിൽ വലിയ രീതിയിൽ ആധിപത്യം പുലർത്തുന്നുണ്ട്. ഇന്ത്യയിലെ കരുത്തുറ്റ എസ്‍യുവികൾ ഏതൊക്കയാണെന്ന് നോക്കാം

മെഴ്‌സിഡസ് ബെൻസ് ജി വാഗൺ

ജർമൻ ഭാഷയിൽ 'ക്രോസ് കൺട്രി വെഹിക്കിൾ' എന്നർത്ഥം വരുന്ന Geländewageനെ സൂചിപ്പിക്കുന്ന G-Wagon, മെഴ്‌സിഡസ് ബെൻസ് നിരയിലെ ഏറ്റവും മികച്ച ഓഫ്-റോഡറാണ്. 3,30,00,000 രൂപയാണ് മെഴ്‌സിഡസ് ബെൻസ് ജി വാഗണിന്റെ എക്സ് ഷോറൂം വില

ടൊയോട്ട ലാൻഡ് ക്രൂയിസർ

2021ലാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ആദ്യമായി ആഗോളതലത്തിൽ അവതരിപ്പിച്ചത്. 2,10,00,000 രൂപയിലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്

ജീപ് റാംഗ്ലർ

53.9 ലക്ഷം രൂപയിൽ തുടങ്ങി 59.15 ലക്ഷം രൂപ വരെയാണ് ജീപ് റാംഗ്ലറിന്റെ എക്സ്-ഷോറൂം വില. ജീപ് റാംഗ്ലർ രണ്ട് വേരിയന്റുകളിൽ വരുന്നു

ടൊയോട്ട ഫോർച്യൂണർ

ടൊയോട്ട ഫോർച്യൂണർ നിലവിൽ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയ എസ്‌യുവിയാണ്. 32.59 ലക്ഷം രൂപയാണ് ടൊയോട്ട ഫോർച്യൂണറിന്റെ എക്സ് ഷോറൂം വില

മഹീന്ദ്ര സ്കോർപിയോ

13.05 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. സ്കോർപിയോ-എൻ ഡീസൽ മോഡലുകളുടെ വില 21.76 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

മഹീന്ദ്ര ഥാർ

യഥാർത്ഥ ഓഫ് റോഡിംഗിനായി നിർമിച്ച വാഹനമാണ് മഹീന്ദ്ര ഥാർ. 13 വേരിയന്റുകളിൽ മഹീന്ദ്ര ഥാർ ലഭ്യമാണ്. 10,54,500 രൂപയാണ് ഷോറൂം വില

മഹീന്ദ്ര ബൊലേറോ

വിശ്വസനീയവും കരുത്തുറ്റതുമായ, മഹീന്ദ്ര ബൊലേറോ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്. 9,87,001 രൂപയാണ് ഷോറൂം വില