വെബ് ഡെസ്ക്
കാർ ഇന്റീരിയർ വൃത്തിയാക്കുകയെന്നത് പലർക്കും മടിയുള്ള കാര്യമാണ്. എന്നാൽ കൃത്യമായ നടപടിക്രമങ്ങളും ശരിയായ ഉപകരണങ്ങളും ഉപയോഗിച്ചാൽ കാറിന്റെ ഇന്റീരിയർ എളുപ്പത്തിൽ വൃത്തിയാക്കാം.
വീട്ടിൽ തന്നെ കാർ ഇന്റീരിയർ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാമെന്ന നോക്കാം
കാറിനുള്ളിലുള്ള ഫുഡ് റാപ്പറുകളും പൊടിയും വൃത്തിയാക്കിക്കൊണ്ട് ക്ലീനിങ് ആരംഭിക്കാം. സീറ്റുകൾ, ഫ്ലോർ മാറ്റുകൾ, കാർപെറ്റുകൾ എന്നിവ ബ്രഷ് അറ്റാച്ച്മെൻ്റുള്ള ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുക
ശേഷം വൃത്തിയുള്ള ഒരു തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് സീറ്റുകളും മറ്റ് പ്രതലങ്ങളും തുടയ്ക്കുക
ലെതർ പ്രതലത്തിൽ സോപ്പ് ലായനി അല്ലെങ്കിൽ ലെതർ ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. അമിതമായി വെള്ളം ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
ഇന്റീരിയറിലെ ദുർഗന്ധം ഇല്ലാതാക്കാൻ പ്രതലങ്ങളിൽ ബേക്കിങ് സോഡ വിതറി കുറച്ച് മണിക്കൂറുകൾ വച്ച ശേഷം തുടച്ചുകളയാം. ദുർഗന്ധം തടയാൻ കാറിൽ എയർ ഫ്രഷ്നറുകളും ഉപയോഗിക്കാം
എയർ വെന്റുകൾ വൃത്തിയാക്കേണ്ടതും അനിവാര്യമാണ്. ഇതിനായി ഒരു വെന്റ് എയർ ഫ്രെഷ്നർ ഉപയോഗിക്കാം. ഇവ എയർ വെന്റുകളിൽ ഘടിപ്പിക്കാനും സുഗന്ധം പുറപ്പെടുവിക്കാനും സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്