വെബ് ഡെസ്ക്
ഒരു കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ടയർ. കാറിൽ ഏതെങ്കിലും ടയർ ഉപയോഗിക്കുന്നത് ശരിയല്ല. അതുകൊണ്ട് തന്നെ കാറിന് അനുയോജ്യമായ ടയർ തിരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
ട്യൂബ്ലെസ്സ് ടയർ
മിക്ക നിർമ്മാതാക്കളും ട്യൂബ് ലെസ് ടയറുകളാണിപ്പോൾ ഉപയോഗിക്കാറുള്ളത്.അവ കൂടുതൽ വിശ്വസനീയവും സുരക്ഷിതവുമാണ്
ഇവ കുറഞ്ഞ തോതിലേ വായു പുറന്തള്ളുകയുള്ളു. ഇത് എളുപ്പത്തിൽ പഞ്ചർ ആകാത്തതുകൊണ്ട് തന്നെ ദീർഘകാലം നിലനിൽക്കുന്നു. ടയർ വാങ്ങുമ്പോൾ ട്യൂബ്ലെസ് തിരഞ്ഞെടുക്കാൻ മറക്കണ്ട
ടയർ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കാലാവസ്ഥയും ശ്രദ്ധിക്കണം. സാധാരണയായി എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ടയറുകളാണ് കാറുകളിൽ ഉപയോഗിക്കാറുള്ളത്
എന്നാൽ, വളരെ തണുത്ത പ്രദേശങ്ങളിൽ, വിൻ്റർ ടയറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഈ ടയറുകളിൽ ഉയർന്ന സ്വാഭാവിക റബ്ബർ കൂടുതലായിരിക്കും, ഇത് കുറഞ്ഞ താപനിലയിൽ മിനുസമുള്ളതായി തുടരാൻ സഹായിക്കുന്നു
മികച്ച പ്രകടനം, കാര്യക്ഷമത, ആയുസ്സ് എന്നിവയ്ക്കായി ടയർ നിർമ്മാതാക്കൾ പ്രകൃതിദത്തമായ സിന്തറ്റിക്ക് റബ്ബർ, സിലിക്ക, കാർബൺ ബ്ലാക്ക് എന്നിവയുടെ വ്യത്യസ്ത മിശ്രിതങ്ങളാണ് ടയറിനായി ഉപയോഗിക്കാറുള്ളത്
ദൃഢമായ മിശ്രിതം കൂടുതൽ കാലം ഈട് നില്‍ക്കുമെങ്കിലും ഇവയ്ക്ക് ഗ്രിപ്പ് കുറവായിരിക്കും. അതുകൊണ്ട് തന്നെ പുതിയത് വാങ്ങുമ്പോൾ വിവരണം വായിച്ച് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള ടയർ വാങ്ങുക
വാങ്ങുമ്പോൾ കാറിൻ്റെ ട്രെഡ് പാറ്റേൺ നോക്കി വേണം വാങ്ങാൻ. കാർ ഓടിക്കുന്ന പ്രദേശങ്ങൾ അനുസരിച്ച് ട്രെഡ് പാറ്റേണുകൾ വ്യത്യസ്തമായിരിക്കും.