വെബ് ഡെസ്ക്
ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു ക്ഷതമേൽക്കുക. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത് കുറയ്ക്കാൻ ഹെൽമെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്.
ഹെൽമെറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിലേൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്കത്തിന് ഗുരുതരമായ പരുക്കു പറ്റാതെയും സംരക്ഷിക്കുന്നു.
ഗുണനിലവാരമുള്ളതും ശിരസ്സിന് അനുയോജ്യമായ വലുപ്പത്തിലുളളതുമായ ഹെൽമെറ്റ് ഉപയോഗിക്കുക.
Face Shield ഉളളതുതന്നെ വാങ്ങാൻ ശ്രമിക്കുക. വില കുറഞ്ഞ ഹെൽമെറ്റ് സുരക്ഷിതമല്ല.
പൊലീസിന്റെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനാണ് ഹെൽമെറ്റ്.
ചിൻസ്ട്രാപ്പ് ഉപയോഗിച്ച് ഹെൽെമറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കുക.