വെബ് ഡെസ്ക്
ഇന്ത്യൻ വിപണി കീഴടക്കാൻ പുതുപുത്തൻ മോഡൽ വാഹനങ്ങൾ ഇറക്കാനൊരുങ്ങി ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു
രാജ്യത്ത് നാല് വ്യത്യസ്ത ഇലക്ട്രിക് മോഡലുകളുള്ള ഒരേയൊരു കമ്പനിയാണ് ബിഎംഡബ്ല്യു
ഈ വർഷം 22 വാഹനങ്ങൾ പുറത്തിറക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ്. ഇതിൽ ഇലട്രിക് വാഹനവും ഉൾപ്പെടും
19 കാറുകളും മൂന്ന് ബൈക്കുകളുമാണ് വാഹന പ്രേമികളെ കാത്തിരിക്കുന്നത്
പുതിയ എഡിഷൻ ബിഎംഡബ്യു ഇതുവരെയുള്ള എല്ലാ മോഡലുകളുടെയും ഫെയ്സ് ലിഫ്റ്റുകളുടെയും സമ്മിശ്ര രൂപമായിരിക്കും
ഈവർഷം മികച്ച വരുമാനമുണ്ടാക്കുവാൻ സാധിക്കുമെന്നും 15% ഇലക്ട്രിക് വാഹനങ്ങളുടെ വില്പന ലക്ഷ്യമിടുന്നതായും ബിഎംഡബ്ല്യു
2022 ഡിസംബറിനും 2023 ജനുവരിക്കുമിടയിലുള്ള എട്ട് ആഴ്ചയ്ക്കിടെ കമ്പനി എട്ട് ഉത്പന്നങ്ങൾ അവതരിപ്പിച്ചെന്നും കമ്പനി അധികൃതർ
2021നെ അപേക്ഷിച്ച് 2022ൽ കാർ വിൽപ്പന 35 ശതമാനം വർധിച്ചു.
കഴിഞ്ഞ വർഷം 11,981 കാറുകൾ വിറ്റതായും കമ്പനി റിപ്പോർട്ട് ചെയ്തു