'എല്‍' ബോര്‍ഡ് വാഹനം കണ്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

വെബ് ഡെസ്ക്

ഡ്രൈവിങ്‌ പഠിപ്പിക്കുന്ന വാഹനങ്ങളിലും ഡ്രൈവിങ്ങില്‍ അത്ര പരിചയസമ്പത്ത് ഇല്ലാത്ത ആളുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലും പതിക്കുന്ന ചിഹ്നമാണ് 'എല്‍'. നിരവധി വാഹനങ്ങള്‍ ഇത്തരത്തില്‍ നിരത്തിലിറങ്ങുന്നുണ്ട്

വാഹനം ഓടിക്കുന്നയാള്‍ക്ക് വേണ്ടത്ര പരിചയമില്ലാത്തതിനാല്‍ തന്നെ ഈ വാഹനങ്ങള്‍ പലപ്പോഴും ഗതാക്കുരുക്കും അപകടങ്ങളും ഉണ്ടാക്കാറുമുണ്ട്.

അതുകൊണ്ട് ഡ്രൈവിങ്ങ് അറിയുന്നവര്‍ 'എല്‍' എന്ന ചിഹ്നം പതിച്ച വാഹനം കണ്ടാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനം ഓടിക്കാന്‍ പഠിക്കുന്നവര്‍ക്കും അത് സഹായമാകും

'എല്‍' ചിഹ്നം പതിച്ച വാഹനം ഓടിക്കുന്നവര്‍ റോഡ് നിയമങ്ങള്‍ക്ക് വിരുദ്ധമായി പലതും ചെയ്യാം. അതുകൊണ്ട് തന്നെ ആ വാഹനങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിച്ചു മാത്രം നമ്മള്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക

'എല്‍' ചിഹ്നം പതിച്ച വാഹനം ഓടിക്കുന്നവരില്‍ നിന്ന്‌ എമര്‍ജന്‍സി ബ്രേക്കിങ് പ്രതീക്ഷിക്കാം. ഈ സന്ദര്‍ഭങ്ങളില്‍ അവരെ ഹോണ്‍ അടിച്ചു പേടിപ്പിക്കരുത്. അവര്‍ പരിഭ്രാന്തരാകാന്‍ സാധ്യതയുണ്ട്

എല്‍ ചിഹ്നമുള്ള വാഹനം ഓടിക്കുന്നവര്‍ വളരെ പതുക്കെയായിരിക്കാം ഡ്രൈവ് ചെയ്യുക. അവര്‍ നിങ്ങളുടെ സമയം പാഴാക്കുന്നു എന്ന കാരണത്താല്‍ ദേഷ്യം തോന്നാതെ അവരെ പിന്തുണക്കുക

അവര്‍ ഇന്‍ഡിക്കേറ്റര്‍ നല്‍കാന്‍ മറക്കുകയോ തെറ്റായ സൈഡില്‍ കയറാനോ സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലും ഇവരോട് പ്രകോപിതരാകാതെ സംയമനത്തോടെ പെരുമാറുക

ഒരിക്കല്‍ നമ്മളും തുടക്കക്കാര്‍ ആയിരുന്നു എന്നത് മറക്കരുത്. അതുകൊണ്ട് തന്നെ അവരെ ചേര്‍ത്ത് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്