വെബ് ഡെസ്ക്
ടാറ്റയുടെ ജനപ്രിയ മോഡലുകളിലൊന്നായ പഞ്ചിന്റെ പുതിയ ഇ വി മോഡൽ ഇന്ത്യയിൽ വിപണിയിലെത്തിയിരിക്കുകയാണ്. തിയാഗോ ഇവി, നെക്സൺ ഇവി, ടിഗോർ ഇവി എന്നീ മോഡലുകൾക്ക് ശേഷം ടാറ്റ അവതരിപ്പിക്കുന്ന നാലാമത്തെ ഇവി മോഡലാണ് ടാറ്റ പഞ്ച് ഇവി
ടാറ്റയുടെ പുതിയ നിർമ്മാണശൈലിയിലെത്തുന്ന ആദ്യ വാഹനമെന്ന പ്രത്യേകതയും പഞ്ച് ഇ വിക്കുണ്ട്. മോഡൽ അവതരിപ്പിച്ചത് മുതൽ ആകാംക്ഷയിലാണ് വാഹനപ്രേമികൾ. ടാറ്റ പഞ്ച് ഇവിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം
നാല് മോണോടോണ്‍ കളറുകളിലും അഞ്ച് ഡുവല്‍ ടോണ്‍ കളറുകളിലും വാഹനം ലഭ്യമാണ്. മോണോടോണ്‍ - സീവുഡ് ഗ്രീന്‍, ഡെടോണ ഗ്രെ, ഫിയർലെസ് റെഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, വൈറ്റ്
ഇന്റീരിയർ - ലെതർ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്പോട്ട് മിററുകള്‍, ആർകേഡ്. ഇ വി ആപ് സ്യൂട്ട്, വയർലെസ് സ്മാർട്ട്ഫോണ്‍ ചാർജർ, 26 സെന്റി മീറ്റർ ഡിജിറ്റല്‍ കോക്‌പിറ്റ്
ക്രൂയിസ് കണ്‍ട്രോള്‍, എല്‍ഇഡി ഫോഗ് ലാംപ്, 17.78 സെന്റിമീറ്റർ വരുന്ന ഹർമന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയാണ് അഡ്വഞ്ചർ മോഡലിലെ സവിശേഷതകള്‍
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് പഞ്ച് ഇവിയിലുള്ളത്. സ്റ്റാൻഡേർഡ് വേരിയന്റിൽ 25kWh, ലോങ്ങ് റേഞ്ച് വേരിയന്റിൽ 35kWh
റെഗുലേറ്റർ ചാർജിഗ് ഫാസ്റ്റ് ചാർജിഗ് ഓപ്ഷനുകൾ പഞ്ച് ഇവിയിലുണ്ട്. ഫാസ്റ്റ് ചാർജിഗ് ഉപയോഗിച്ച് പത്ത് ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ 56 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യവുന്നതാണ്