വെബ് ഡെസ്ക്
ഇന്ത്യക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ജിംനിയെ സുസുക്കി 2023 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചത്
ആഗോള വിപണിയിലുള്ള ജിംനിയില്‍ നിന്ന് വ്യത്യസ്തമായി 5 ഡോര്‍ പതിപ്പിനെയാണ് ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചത്
ഓഫ് റോഡ് പ്രകടനത്തിനായി മികച്ച അപ്പേര്‍ച്ചര്‍-ഡിപ്പാര്‍ച്ചര്‍ ആംഗിളാണ് വാഹനത്തിനുള്ളത്
15 ഇഞ്ച് വീലുകളാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്
മികച്ച ഓഫ് റോഡ് പ്രകടനത്തിനായി ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും
ഉയര്‍ന്ന നിര്‍മാണ നിലവാരമുള്ള ഇന്റീരിയറാണ് ജിംനിയുടേത്
സുസുക്കിയുടെ മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ സ്വിച്ചുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്
മികച്ച റെസൊല്യൂഷനുള്ള 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റമാണ് വാഹനത്തിന്
വിലകൂടിയ ഓഫ് റോഡ് വാഹനങ്ങളിലേത് പോലെ ഹെഡ് ലൈറ്റ് വാഷര്‍ ജിംനിയില്‍ സജ്ജീകരിച്ചിട്ടുണ്ട്
6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍ ഹോള്‍ഡ്-ഡിസെന്‍റ് കണ്ട്രോള്‍ എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തിലും ജിംനി മികച്ച് നില്‍ക്കുന്നു
103ബിഎച്ച്പി കരുത്തും 130എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5ലിറ്റര്‍ എഞ്ചിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്.