വെബ് ഡെസ്ക്
റോഡില്‍ സുരക്ഷിത അകലം പാലിക്കാതെ ഒരു വാഹനത്തിന്റെ തൊട്ടുപിറകിലായ വണ്ടിയോടിക്കുന്ന രീതിയെയാണ് ടെയില്‍ ഗേറ്റിങ് എന്ന് വിശേഷിപ്പിക്കുന്നത്
നിരത്തിലെ ഇത്തരം പ്രവൃത്തികളില്‍ അപകടസാധ്യത ഏറെയാണ്. ഒരു വാഹനത്തിനു പിറകില്‍ സുരക്ഷിത അകലം ഉറപ്പാക്കുകയെന്ന് ഡ്രൈവിങ്ങില്‍ ഏറെ പ്രധാനമാണ്
മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവന്നാല്‍ പിറകില്‍ വാഹനം സുരക്ഷിതമായി നിർത്താനുള്ള ദൂരമാണ് സുരക്ഷിത അകലം
സുരക്ഷിത അകലം വാഹനത്തിന്റെ വേഗം, ബ്രേക്കിന്റെ കാര്യക്ഷമത, ടയര്‍ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡിന്റെ സ്ഥിതി എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും
മൂന്ന് സെക്കൻഡ് റൂള്‍: നമ്മുടെ റോഡുകളില്‍ മൂന്ന് സെക്കൻഡ് റൂള്‍ പാലിച്ചാല്‍ നമുക്ക് സുരക്ഷിത അകലം വാഹനമോടിക്കാന്‍ കഴിയും
മുന്‍പിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് കടന്നുപോയി കുറഞ്ഞത് മൂന്ന് സെക്കൻഡിനു ശേഷമേ നമ്മുടെ വാഹനം ആ പോയിന്റ് കടക്കാന്‍ പാടുള്ളൂവെന്നതാണ് മൂന്ന് സെക്കൻഡ് റൂള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
മഴക്കാലത്ത് ഇത് നാല് സെക്കൻഡെങ്കിലും ആവണം