വെബ് ഡെസ്ക്
ശരിയായ ഡ്രൈവിങ്ങ് പോസ്ച്ചര്‍ അസ്വസ്ഥതയും ക്ഷീണവും തടയുക മാത്രമല്ല, അപകട സാധ്യത കുറയ്ക്കുകയും ചെയ്യും.
ശരിയായ ഡ്രൈവിംഗ് പൊസിഷന്‍ കണ്ടെത്താന്‍ ആദ്യം സീറ്റ് ക്രമീകരിക്കുക. പിന്‍ഭാഗത്തിന് പൂര്‍ണമായി പിന്തുണ കിട്ടുന്ന വിധത്തില്‍ സീറ്റിന്റെ പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്യാം. നിവര്‍ന്നിരിക്കാന്‍ ശ്രമിക്കുക. സീറ്റും പെഡലുകളും തമ്മിലുള്ള അകലം ക്രമീകരിക്കുന്നത് സുരക്ഷിതമായ ഡ്രൈവിങിന് സഹായിക്കും.
ഡ്രൈവിംഗ് സീറ്റില്‍ ചാരിയിരുന്നുകൊണ്ട് ആയാസപ്പെടാതെ ബ്രേക്കിലും ആക്സിലറേറ്ററിലും ക്ലച്ചിലുമെല്ലാം കാലുവെക്കാന്‍ സാധിക്കുന്ന അകലമാണ് ഉചിതം. അനുയോജ്യമായ ഡ്രൈവിങ് പൊസിഷന്‍ കണ്ടെത്തി കഴിഞ്ഞാല്‍ ദീര്‍ഘ ദൂര യാത്രകള്‍ പോലും നല്ല രീതിയില്‍ ആസ്വദിക്കാം.
സീറ്റിംഗ് ഉയരം കൃത്യമാണെന്നത് റോഡിന്റെ വ്യക്തമായ കാഴ്ച്ചയ്ക്ക് ഗുണം ചെയ്യും.
കൈകള്‍ക്ക് സുഖമായി വിശ്രമിക്കാന്‍ കഴിയുന്ന തരത്തില്‍ സ്റ്റിയറിംഗ് വീല്‍ ക്രമീകരിക്കുക.
ഹെഡ്റെസ്റ്റിന്റെ മുകള്‍ഭാഗം നിങ്ങളുടെ തലയുടെ മുകള്‍ ഭാഗത്തിന് തുല്യമായിരിക്കണം.
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ അത്യാവശ്യമാണ്.