വെബ് ഡെസ്ക്
ഒരു കാര്‍ വാങ്ങുമ്പോള്‍ അതിന്റെ വിലയും മൈലേജും ഭംഗിയും മാത്രമല്ല സുരക്ഷയ്ക്കു കൂടി പ്രാധാന്യം നല്‍കുന്നവരാണ് ഇന്ന് ഏറെയും. ക്രാഷ് ടെസ്റ്റുകളില്‍ നേടിയിട്ടുള്ള സ്റ്റാര്‍ റേറ്റിങ് നോക്കിയാണ് കൂടുതല്‍പ്പേരും വാഹനം തിരഞ്ഞെടുക്കുന്നത്. അങ്ങനെ തിരഞ്ഞെടുത്തവയില്‍ ബെസ്റ്റ് സെല്ലര്‍ ഏതൊക്കെയെന്നു നോക്കാം.
1.) ടാറ്റാ നെക്‌സോണ്‍
സുരക്ഷയില്‍ ടാറ്റയുടെ കാറുകള്‍ കഴിഞ്ഞേ മറ്റുള്ളവയുള്ളു. അതില്‍ത്തന്നെ അവരുടെ കോംപാക്ട് ക്രോസ്ഓവര്‍ എസ്‌യുവിയായ നെക്‌സോണിനാണ് ജനപ്രീതിയേറെ. 2023-ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ടാറ്റാ കാററാണ് നെക്‌സോണ്‍. ഈ വര്‍ഷം നവംബര്‍ 30 വരെ 14,916 യൂണിറ്റുകളാണ് വിറ്റുപോയത്. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് നെക്‌സോണിന്റേത്.
2.) ടാറ്റ പഞ്ച്
ഈ പട്ടികയില്‍ രണ്ടാം സ്ഥാനവും ടാറ്റയ്ക്ക് തന്നെ. അവരുടെ കോംപാക്ട് എസ്‌യുവിയായ പഞ്ച് ആണ് വില്‍പനയില്‍ രണ്ടാം സ്ഥാനം നേടിയത്. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള ഈ കാര്‍ നവംബര്‍ വരെ 14383 യൂണിറ്റുകളാണ് വിറ്റുപോയത്.
3.) മഹീന്ദ്ര സ്‌കോര്‍പ്പിയോ
പട്ടികയില്‍ മൂന്നാം സ്ഥാനവും ഒരു ഇന്ത്യന്‍ കമ്പനിയാണ്, മഹീന്ദ്ര. അവരുടെ ജനപ്രിയ മോഡലായ സ്‌കോര്‍പിയോ-എന്‍ ആണ് വില്‍പനയില്‍ കുതിച്ചുകയറുന്നത്. സുരക്ഷയില്‍ ഫൈവ്‌സ്റ്റാര്‍ റേറ്റിങ്ങുള്ള സ്‌കോര്‍പിയോ എന്‍ ഈ വര്‍ഷം ഇതുവരെ 12,185 യൂണിറ്റുകളാണ് വിറ്റുപോയത്.
4.) മഹീന്ദ്ര എക്‌സ് യു വി 700
നാലാം സ്ഥാനവും മഹീന്ദ്ര തന്നെ സ്വന്തമാക്കി. അവരുടെ ഏറ്റവും പുതിയ മോഡലായ എക്‌സ് യു വി 700 ആണ് നാലാമത്. 7,221 യൂണിറ്റുകളാണ് ഈ വര്‍ഷം വിറ്റഴിഞ്ഞത്.
5.) മഹീന്ദ്ര എക്‌സ് യു വി 300
അഞ്ചാം സ്ഥാനത്തും മഹീന്ദ്ര തന്നെ. എക്‌സ് യു വി സീരീസിലെ സ്റ്റാര്‍ട്ടിങ് മോഡലായ എക്‌സ് യു വി 300 ആണ് അഞ്ചാം സ്ഥാനത്ത്. 4,987 യൂണിറ്റുകളാണ് ഈ വര്‍ഷം വിറ്റുപോയത്.