ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് സൈക്കിളുകൾ

വെബ് ഡെസ്ക്

ദിനംപ്രതി വാഹനങ്ങളുടെ എണ്ണം കൂടുന്നതുപ്പോലെ തന്നെ ഇന്ത്യയിൽ ഇലക്ട്രിക് സൈക്കിളുകളുടെ ജനപ്രീതിയും കുതിച്ചുയരുകയാണ്. പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാർഗ്ഗങ്ങൾക്കായുള്ള ആവശ്യം എന്നത്തേക്കാളും ഉയർന്നതാണ്. മുംബൈയിലെ തിരക്കേറിയ തെരുവുകൾ മുതൽ കേരളത്തിന്റെ ​ഗ്രാമീണ തെരുവുകൾ വരെ ഇലക്ട്രിക് സൈക്കിളുകൾ ഏറ്റെടുക്കുന്നു

വളരെ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന ഗതാഗത മാർഗങ്ങളിൽ ഒന്നാണ് സൈക്കിളുകൾ. പെർഫോമൻസ്, ഡിസൈൻ, ബാറ്ററി ലൈഫ്, വില തുടങ്ങിയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് സൈക്കിളുകൾ ഏതൊക്കെയെന്ന് നോക്കാം

ഡെക്കാത്‌ലോൺ റോക്‌റൈഡർ ഇ-എസ്‌ടി 100

ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്ത കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സൈക്കിളാണിത്. 42 Nm പീക്ക് ടോർക്ക് വികസിപ്പിക്കുന്ന 250W റിയർ ഹബ് മോട്ടോറാണ് റോക്റൈഡർ E-ST100ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. പെഡൽ അസിസ്റ്റഡ് ഇലക്ട്രിക് മൗണ്ടൻ സൈക്കിളിൽ ഉപഭോക്താക്കൾക്ക് മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ഇക്കോ, സ്റ്റാൻഡേർഡ്, ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് പെഡൽ അസ്സിസ്റ്റൻസ് മോഡുകളാണ് സൈക്കിളിന് ഉള്ളത്. 84,999 രൂപയാണ് സൈക്കിളിന്റെ വില

ഹീറോ ലെക്ട്രോ F6i

ഹീറോ സൈക്കിള്‍സ് ലിമിറ്റഡിന്റെ ഇ-സൈക്കിള്‍ ബ്രാന്‍ഡായ ഹീറോ ലെക്ട്രോയുടെ ഏറ്റവും പുതിയ മോഡലാണ് F6i. ഇന്ത്യൻ വിപണിയിൽ ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് ബൈക്കുകളുടെ വർധിച്ചുവരുന്ന ആവശ്യം ലക്ഷ്യമിട്ട് 2020 ഡിസംബറിലാണ് ഇത് പുറത്തിറക്കിയത്. ഒരു ചാർജിന് 60 കിലോമീറ്റർ വരെ ദൂരപരിധിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹീറോ ലെക്ട്രോ F6i നിലവിൽ 56,999 രൂപയ്ക്കാണ് വിൽപനയ്‌ക്കെത്തുന്നത്

ഇ മോട്ടോറാഡ് ഇഎംഎക്സ്

ഒറ്റത്തവണത്തെ ചാർജിങ്ങിൽ 25 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്ന ഇലട്രിക് സൈക്കിളാണ് ഇമോട്ടോറാഡ് EMX. ഡ്യുവൽ സസ്‌പെൻഷനോട് കൂടിയ സൈക്കിളിന് 59,999 രൂപയാണ് വില

ഫയർഫോക്സ് അർബൻ എക്കോ

ജർമൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, ഇ-ബൈക്ക് ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് കമ്പനിയായ എച്ച്എൻഎഫ് ആണ് ഇത് രൂപകൽപന ചെയ്തത്. ഈ ഇലക്ട്രിക് സൈക്കിൾ ആപ്പ് വഴിയും നിയന്ത്രിക്കാം. ഈ ആപ്പ് ഉപയോഗിച്ച് റൈഡർമാർക്ക് അവരുടെ വേഗത, യാത്ര ചെയ്ത ദൂരം, കത്തിച്ച കലോറി, ഹൃദയമിടിപ്പ്, മറ്റ് വിവരങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ കഴിയും. 10 Ah ബാറ്ററി പായ്ക്ക് ഉള്ള ഈ ebike-ന് മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ഇന്ത്യയിൽ 74,999 രൂപയാണ് സൈക്കിളിന്റെ വില

ടച്ച് ഇലക്ട്രിക് ഹീലിയോ M200

ഹീലിയോ ഇലക്ട്രിക് സൈക്കിളുകളുടെ ശ്രേണിയിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ ഹീലിയോ M200, മൈക്രോ-മൊബിലിറ്റി സ്റ്റാർട്ടപ്പായ ടച്ച് ഇലക്ട്രിക്കിന്റെ ഉത്പന്നമാണ്. 55,900 രൂപ വിലയുള്ള ഈ മൗണ്ടൻ-സ്റ്റൈൽ ഇലക്ട്രിക് ബൈക്ക്, നഗര യാത്ര, ഓഫ്-റോഡ് റൈഡിങ്, സാഹസിക യാത്രകൾ എന്നിവയുൾപ്പെടെ വിവിധ ഉപയോഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒറ്റ ചാർജിൽ ഏകദേശം 60-80 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. 55900 രൂപയാണ് സൈക്കിളിന്റെ വിപണി വില

നൈബെ മോട്ടോർസ് ഇലക്ട്രിക് ബൈക്ക്

ഫ്രണ്ട് & റിയർ ഡിസ്‌ക് ബ്രേക്കുകൾക്കൊപ്പം ഇൻ-ബിൽറ്റ് ലി-അയൺ ബാറ്ററി സജ്ജീകരിച്ചിട്ടിട്ടുള്ള ഇലക്ട്രിക് സൈക്കിളാണിത്. 44,999 രൂപ വിലയുള്ള സൈക്കിളിന് 36V/10.4 Ah ബാറ്ററി റേറ്റിങാണുള്ളത്