വെബ് ഡെസ്ക്
ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട
പെട്രോള്‍ പതിപ്പുകള്‍ക്ക് 18.30 ലക്ഷം രൂപ മുതലും ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 24 .01 ലക്ഷം രൂപ മുതലുമാണ് എക്‌സ് ഷോറൂം വില
നവംബറില്‍ തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിരുന്നു
25.62 സെന്റിമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി സോണ്‍ എയര്‍കണ്ടീഷന്‍ എന്നീ സംവിധാനങ്ങളുണ്ട്.
ഡൈനാമിക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ട്രെയ്‌സ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, പ്രീ കോളീഷന്‍ സിസിസ്റ്റം എന്നിവയാണ് ടിഎസ്എസില്‍ നല്‍കിയിട്ടുള്ളത്
ആറ് എയര്‍ബാഗ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്ട്രോൾ,ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ്, എബിഎസ് വിത്ത് ഇബിഡി, ഡിസ്‌ക് ബ്രേക്ക് എന്നിവ സുരക്ഷയുടെ ആക്കം കൂട്ടുന്നുണ്ട്
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ - 186 പിഎസ് പവര്‍ , 206 എന്‍എം ടോര്‍ക്ക്. മൈലേജ് 21.1kmpl
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ വിവിടിഐ പെട്രോള്‍ എന്‍ജിന്‍ - 174 പിഎസ് പവര്‍ , 205 എന്‍ എം ടോര്‍ക്ക്