ചൂടുകാലമാണ്; ടയറുകള്‍ ശ്രദ്ധിക്കൂ അപകടം ഒഴിവാക്കാം

വെബ് ഡെസ്ക്

യാത്രക്ക് മുമ്പായി പ്രത്യേകിച്ച് ദീർഘദൂര യാത്രകൾക്ക് മുമ്പ് ടയറുകളുടെ പ്രവർത്തനക്ഷമത നിർബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്

ഫലപ്രദമായ ബ്രേക്കിംഗ്, സുരക്ഷ, റൈഡിംഗ്, വേഗത ഇവയെല്ലാം ടയറുകളുടെ മികവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്

ടയറുകളുടെ തകരാറുകൾ കണ്ടെത്തുന്നതിന് വാഹനം ഓടിക്കുന്നവർ തന്നെ കൃത്യമായ പരിശോധന നടത്തണം

തേയ്മാനം സംഭവിച്ചതും കാലപ്പഴക്കം ചെന്നതുമായ ടയറുകൾ മാറ്റി ഗുണനിലവാരമുള്ള ടയറുകൾ ഉപയോഗിക്കുക

ryasick

ടയറിൽ കാറ്റ് കുറവാണെങ്കിൽ ഘർഷണം വർധിക്കുകയും, ഇത് മൂലം അധികമായി ചൂടുണ്ടാക്കുന്നതിനാൽ ടയറിന്റെ തേയ്മാനം കൂടും

രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമർദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കിൽ നികത്തണം

ടയറുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾക്കുള്ള സാഹചര്യം ഒഴിവാക്കണം

സമയബന്ധിതമായി ടയറുകൾ മാറ്റുന്നത് അപകടങ്ങൾ കുറയ്ക്കാൻ ഏറെ സഹായിക്കും